ലഹരിമരുന്നു നൽകി യുവതിയെ പീഡിപ്പിച്ചശേഷം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; 2 പേർ അറസ്റ്റിൽ

ഹൈദരാബാദ്: ലഹരിമരുന്നു നല്‍കിയശേഷം സഹപ്രവര്‍ത്തകയെ കാറില്‍വച്ച് പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത രണ്ട് സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുള്ള യുവതിയെ ബലാല്‍സംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുന്‍പില്‍ ഉപേക്ഷിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗ റെഡ്ഡി (39), ജനാര്‍ദ്ദന്‍ റെഡ്ഡി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പരാതിയില്‍ മിയാപുര്‍ പൊലീസ് കേസെടുത്തു. ജൂണ്‍ 30നാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: നിര്‍മാണം നടക്കുന്ന സൈറ്റ് സന്ദര്‍ശിക്കാനാണ് ഇരുവരും സഹപ്രവര്‍ത്തകയെ ഒപ്പം കൂട്ടിയത്. തിരികെ വരുന്ന വഴിയില്‍ പണി നടക്കുന്ന കെട്ടിടത്തിനു സമീപം രാത്രി കാര്‍ നിര്‍ത്തി. കാറിന് തകരാറെന്നാണ് യുവതിയോട് പറഞ്ഞത്. യുവതിയെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ നിരസിച്ചു.

ഇതിനിടെ ജനാർദ്ദൻ യുവതിക്ക് ശീതള പാനീയവും മധുരപലഹാരവും നൽകി. യുവതിക്ക് മയക്കം അനുഭവപ്പെട്ടു. രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിനാലാണ് മയക്കമെന്നാണ് യുവതി കരുതിയത്. ജനാർദ്ദനൻ കൂടുതൽ മധുരപലഹാരങ്ങൾ നൽകിയതോടെ യുവതി ബോധരഹിതയായി. പുലർച്ചെ മൂന്നു മണിവരെ ഇരുവരും യുവതിയെ പീഡിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News