Viral Video: മുത്തച്ഛനെ 42 വർഷങ്ങൾക്ക്ശേഷം തിയേറ്ററിൽ സിനിമ കാണിച്ച് യുവാവ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

പേരക്കുട്ടികളും അവരുടെ മുത്തച്ഛനും മുത്തശിയുമായുള്ള ബന്ധം പലപ്പോഴും അഭേദ്യമായ ഒന്നായിരിക്കും. അവരുടെ കഥകളും അനുഭവങ്ങളും കേട്ടായിരിക്കും മിക്കപ്പോഴും പേരക്കുട്ടികള്‍ വളരുക. ഇപ്പോഴിതാ തന്റെ മുത്തച്ഛനെ സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്ന പേരക്കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ മുത്തച്ഛന്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തിയതെന്ന് വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഡോ. ദീപക് ആണ് തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്ന തന്റെ മുത്തച്ഛന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

തലപ്പാവ് വെച്ച്, വെള്ളനിറമുള്ള മുണ്ടും കുര്‍ത്തയുമണിഞ്ഞ് ചെറുപുഞ്ചരിയോയെ എസ്‌കലേറ്റര്‍ കയറി മാളിലെ തിയേറ്ററില്‍ എത്തുന്ന മുത്തച്ഛനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. 1980-കളിലാണ് തന്റെ മുത്തച്ഛന്‍ തിയേറ്ററില്‍ അവസാനമായി സിനിമ കാണാന്‍ എത്തിയതെന്ന് വീഡിയോയില്‍ പറയുന്നു.

ഏഴ് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 68,000-ല്‍ അധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു.

ഹൃദയം തൊടുന്ന വീഡിയോ ആണിതെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. ഏറെ പ്രചോദിപ്പിക്കുന്ന ഒരു വീഡിയോ ആണിതെന്നും മുത്തച്ഛനെ തന്റെ സ്‌നേഹം അറിയിക്കാനും മറ്റൊരാള്‍ പറഞ്ഞു. പേരക്കുട്ടിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റ് രേഖപ്പെടുത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News