25.5 C
Kottayam
Sunday, June 7, 2026

40 കഴിഞ്ഞാല്‍ സ്ത്രീകള്‍ നോട്ടിയാകും, സെക്‌സ് കൂടുതല്‍ ആസ്വദിക്കും; ലൈംഗിക ജീവിതത്തെക്കുറിച്ച് വിദ്യ

Must read

മുംബൈ:ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. സിനിമ ഹിറ്റാകാന്‍ പുരുഷ താരത്തിന്റെ പേരും പടവും പോസ്റ്ററില്‍ വേണ്ടെന്ന് ബോൡവുഡിന് കാണിച്ചുകൊടുത്ത താരം. തന്റെ പ്രകടനം കൊണ്ടും നല്ല സിനിമകളുടെ തിരഞ്ഞെടുപ്പു കൊണ്ടുമാണ് വിദ്യ ബാലന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയത്. ബോളിവുഡിലെ നായിക സങ്കല്‍പ്പത്തെ തന്നെ തിരുത്തിക്കുറിച്ച താരമാണ് വിദ്യ ബാലന്‍. വിദ്യ തുറന്നിട്ട പാതയിലൂടെയാണ് പിന്നീട് സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി മറ്റ് നടിമാരും വന്നത്.

സിനിമയിലെ പ്രകടനം പോലെ തന്നെ തന്റെ വ്യക്തിത്വം കൊണ്ടും വിദ്യ ബാലന്‍ ഒരുപാട് ആരാധരെ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ വിദ്യ ബാലന്‍ ഒരിക്കലും മടി കാണിക്കാറില്ല. ബോളിവുഡില്‍ പുറമെ നിന്നും വരുന്നവരോടും നടിമാരോടുമൊക്കെ പെരുമാറുന്ന രീതിയെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ വിദ്യ ബാലന്‍ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.

- Advertisement -

അതുകൊണ്ട് തന്നെ വിദ്യാ ബലന്റെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും മാത്രമല്ല ജീവിതത്തെക്കുറിച്ചും സ്വകാര്യമായ കണക്കാക്കുന്ന സെക്‌സ് പോലുള്ള വിഷയങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കാറുണ്ട് വിദ്യ ബാലന്‍. ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് വിദ്യ ബാലന്‍ മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

- Advertisement -

നാല്‍പ്പതിന് ശേഷം സ്ത്രീകളില്‍ നോട്ടിനെസ് കൂടുമെന്ന് പറയുന്നത് ശരിയാണെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. ”നാല്‍പ്പതിന് ശേഷം കൂടുതല്‍ സുന്ദരിയും നോട്ടിയുമായിരിക്കും. പൊതുവെ നാണിക്കാനും സെക്‌സ് ആസ്വദിക്കാതിരിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മെച്ചപ്പെടുന്നുവെന്ന് പറയാന്‍ കാരണം അവര്‍ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ബോധവതികളാകുന്നത് കുറയുകയും അവനവനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നതുമാണ്. ആന്ദകരമാണ്. നമ്മള്‍ ഒന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോഴാണ് ഏറ്റവും രസം” എന്നാണ് വിദ്യ ബാലന്‍ പറഞ്ഞത്.

- Advertisement -

”ഞാന്‍ പറയുന്നത് നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ മറ്റൊന്നും ഗൗനിക്കാതെയാകും. ഞാന്‍ നേരെ തിരിച്ചാണ് പോകുന്നത്. ഞാന്‍ വളരെയധികം ഗൗരവ്വക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നത്. ലോകത്തിന്റെ ഭാരം ഇപ്പോള്‍ ഞാന്‍ എന്റെ തോളത്ത് കൊണ്ടു നടക്കുന്നില്ല. ഇരുപതുകളില്‍ സ്വപ്‌നം നേടിയെടുക്കുകയായിരുന്നു. മുപ്പതുകളില്‍ അവനവനെ അറിയുന്നതായിരുന്നു. നാല്‍പ്പതുകളില്‍ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം” എന്നും വിദ്യ ബാലന്‍ പറയുന്നുണ്ട്.

ജല്‍സയാണ് വിദ്യ ബാലന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജല്‍സ. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. നേരത്തെ ഇറങ്ങിയ ഷേര്‍ണി എന്ന ആമസോണ്‍ പ്രൈം ചിത്രവും വിദ്യയ്ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു. നീയത്ത് ആണ് വിദ്യയുടെ പുതിയ സിനിമ.

ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് വിദ്യ ബാലന്‍ കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. മലയാളത്തിലൂടെയായിരുന്നു വിദ്യ അരങ്ങേറേണ്ടിയിരുന്നത്. എന്നാല്‍ ആ സിനിമ മുടങ്ങിപ്പോയി. ഹിന്ദി സീരിയലുകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച ശേഷമാണ് പരിനീത എന്ന ചിത്രത്തിലൂടെ വിദ്യാ ബാലന്‍ അരങ്ങേറുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭയാണ് വിദ്യ ബാലന്‍.

ഇതിനിടെ താരം ഒടിടി സീരീസിലും എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ദിരാ ഗാന്ധിയുടെ ജീവിതം പറയുന്ന സീരീസിലൂടെയാണ് വിദ്യ ബാലന്‍ സീരീസ് ലോകത്തേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാനമൊന്നും വന്നിട്ടില്ല. താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week