24.2 C
Kottayam
Saturday, June 6, 2026

ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി

Must read

ഇടുക്കി: അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിലെ ചില ഫാമുകളിൽ കഴിഞ്ഞ ദിവസം പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. 

പെരുവന്താനം പഞ്ചായത്ത് ഏഴാം വാർഡായ മതമ്പയിൽ സോജൻ എന്നയാളുടെ ഫാമിലും വണ്ടന്മേട് പഞ്ചായത്ത് 16 -ാം വാർഡായ മേപ്പാറയിൽ ജെയ്സ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാം വാർഡ് പാൽക്കുളംമേട് പയസ് ജോസഫ് എന്നയാളുടെ ഫാമിലും പുതിയതായി രോഗം സ്ഥിരീകരിച്ചു.  കഞ്ഞിക്കുഴി പഞ്ചായത്തിലെ 12 -ാംെ വാർഡിലുള്ള കുഞ്ഞുമോൾ ശശിയുടെയും കൊന്നത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മങ്കുവയിൽ ജീവ ജോയി എന്നയാളുടെ ഫാമിലും  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പെരുവന്താനം, വണ്ടന്മേട് വാഴത്തോപ്പ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തിയ ഫാമുകളിലെ പന്നികളെ ദയാവധം ചെയ്തു.

വണ്ടന്മേട് പഞ്ചായത്തിലെ  മേപ്പാറയിൽ മാസങ്ങളായി പഞ്ചായത്ത് ലൈസൻസ് പോലുമില്ലാതെയാണ് ഫാം പ്രവർത്തിച്ചിരുന്നത്. പന്നികൾ കൂട്ടത്തോടെ ചത്തപ്പോൾ ഇൻഷ്വറൻസ് തുക കിട്ടുമോയെന്നറിയാൻ ഉടമ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചപ്പോഴാണ് സംഭവം പറത്തറിഞ്ഞത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ പത്തു കിലോമീറ്റർ ചുറ്റളവ് ജില്ല ഭരണകൂടം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധയുള്ള മറ്റു ഫാമുകളിലെ പന്നികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 

ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ ഫാമുകളിലും രോഗബാധ കണ്ടെത്തിയത്. നേരത്തെ കരിമണ്ണൂർ, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. രോ​ഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ​ഗസംരക്ഷണ വകുപ്പ് കർഷകരോട് ആവശ്യപ്പെട്ടിരുന്നു. ആഫിക്കൻ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. പന്നികൾക്ക് ഇത് മാരകമായ രോ​ഗമാണ്. കൂട്ടത്തോടെ പന്നികൾ മരിക്കുന്നതിന് സാധ്യതയുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week