KeralaNews

കായി മേളയ്ക്കിടെ ഹാമർ വീണ് വിദ്യാർത്ഥി മരിച്ച സംഭവം: 3 അധ്യാപകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കോട്ടയം.പാലായില്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ ത്രോമ്പോള്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയായ അഫീല്‍ മരിച്ച സംഭവത്തില്‍ മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍. അധ്യാപകരായ മാര്‍ട്ടിന്‍ , മുഹമ്മദ് കാസിം, ജോസഫ് കെ.ബി എന്നിവരാണ് അറസ്റ്റിലായത്.

ഏറെ വിവാദമായി മാറിയ അപകടത്തില്‍ പോലീസിന്റെ അന്വേഷണം ഇഴയുന്നതായും സംഘാടകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷനേതാവിനും അടക്കം മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സിലും പരാതിയും നല്‍കിയിരുന്നു.

അറസ്റ്റിലായ മൂവരേയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button