ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി

മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ സ്ത്രീയെസാഹസികമായിരക്ഷപ്പെടുത്തി.റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് സ്ത്രീയുടെ രക്ഷക്കെത്തിയത്.മുംബൈയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

സ്റ്റേഷനില്‍ നിന്ന് നീങ്ങിതുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു സ്ത്രീ. ഒരു പുരുഷനും മറ്റൊരു സ്ത്രീയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ട്രെയിനിലേക്ക് കാല്‍ വച്ചതും വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ കൈകില്‍ ബലമായി പിടിച്ചതിനാലാണ് ഇവര്‍ ട്രെയിനിന് അടിയിലേക്ക് വീഴാതിരുന്നത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ ഓടിയെത്തി സ്ത്രീയെ വലിച്ച്‌ പുറത്തെടുത്തു. ഇതിനുശേഷമാണ് തീവണ്ടി നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍എ പുറത്തുവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News