KeralaNews

എന്റെ അച്ഛനും മുന്‍ ഭര്‍ത്താവും ഭൂലോകഫ്രോഡുകളും തുരപ്പന്മാരുമാണ്! ബെറ്റര്‍ ചെറ്റ ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല; സംഗീത

തന്റെ അച്ഛനെ കുറിച്ചും മുന്‍ ഭര്‍ത്താവിനെ കുറിച്ചും അഭിഭാഷക സംഗീത ലക്ഷ്മണ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അച്ഛന്‍ ലക്ഷ്മണയും മുന്‍ ഭര്‍ത്താവ് സുരേഷ്‌കുമാറും രണ്ട് വഴിക്ക് ഭൂലോകഫ്രോഡുകളും തുരപ്പന്മാരുമാണ് എന്ന് ആരോപിച്ച സംഗീത ലക്ഷ്മണ, ഇതിനു താന്‍ തന്നെയാണ് സാക്ഷിയെന്നും വ്യക്തമാക്കുന്നു. വിവാഹമോചന കേസ് നടക്കുന്ന കാലയളവില്‍ തന്നെ ഒരു പഞ്ചാബി പെണ്ണിനെ കെട്ടിയെടുത്തു കൊണ്ടുവന്ന് കൂടെ പൊറുപ്പിച്ച ആളാണ് സുരേഷ് കുമാര്‍ എന്ന് സംഗീത വെളിപ്പെടുത്തുന്നു.

ഡി.പി.ഇ.പി ഡയറക്റ്ററായിരുന്ന കാലത്ത് സുരേഷ്‌കുമാര്‍ അഴിമതി നടത്തിയിരുന്നുവെന്നും ഡി.പി.ഇ.പിയുടെ പണം ഉപയോഗിച്ച് പഞ്ചാബി പെണ്ണിനോടൊപ്പം അയാള്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖവസിച്ചതിന്റെ വകയില്‍ അന്വേഷണം നേരിടുകയും അറസ്റ്റ് ഭയന്ന് ഒളിവില്‍ പോവുകയും ചെയ്തതായി അഭിഭാഷക വെളിപ്പെടുത്തുന്നു. അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് തനിക്കെതിരെയുണ്ടായ അഴിമതി കേസുകള്‍ സുരേഷ്‌കുമാര്‍ മുക്കി കളയുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആക്ച്വലി…. എന്റെ അച്ഛന്‍ ലക്ഷ്മണയോടും എന്റെ മുന്‍ ഭര്‍ത്താവ് സുരേഷ്‌കുമാറിനോടും ഇപ്പോള്‍ എനിക്കുള്ള വികാരം തികഞ്ഞ സഹതാപമാണ്. ലക്ഷ്മണയും സുരേഷ്‌കുമാറും- രണ്ട് പേരും രണ്ട് വഴിക്ക് ഭൂലോകഫ്രോഡുകളും തുരപ്പന്മാരുമാണ് എന്നതിന് ഞാന്‍ തന്നെ എനിക്ക് സാക്ഷി. ഒരു കണ്‍ഫേഡ് IPS ചെറ്റ മറ്റൊന്ന് കണ്‍ഫേഡ് IAS ചെറ്റ! ഇവരില്‍ ആരാണ് ബെറ്റര്‍ ചെറ്റ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ എനിക്കിപ്പോഴും സാധിച്ചിട്ടില്ല. എന്നിട്ടും, ഇതൊന്നും പോരാത്ത പോലെയാണ് – സത്യത്തില്‍ സുരേഷ്‌കുമാറിന്റെ കാര്യമാണ് പരിതാപകരം.

എന്നോടൊപ്പം സുരേഷ് കുമാര്‍ ജീവിച്ചത് പതിമൂന്നര വര്‍ഷങ്ങള്‍. വിവാഹമോചന കേസ് നടക്കുന്ന കാലയളവില്‍ തന്നെ ഒരു പഞ്ചാബി പെണ്ണിനെ കെട്ടിയെടുത്തു കൊണ്ടുവന്ന് കൂടെ പൊറുപ്പിച്ചു സുരേഷ് കുമാര്‍. DPEP ഡയറക്റ്ററായിരുന്ന കാലത്ത് സുരേഷ്‌കുമാര്‍ നടത്തിയ അഴിമതിയുടെ കണക്കുകളൊക്കെ കേരള നിയമസഭയുടെ ചരിത്രരേഖകളാണ്. DPEP യുടെ പണം ഉപയോഗിച്ച് പഞ്ചാബി പെണ്ണിനോടൊപ്പം ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ സുഖവസിച്ചതിന്റെയൊക്കെ വകയില്‍ അന്വേഷണം നേരിടുകയും അറസ്റ്റ് ഭയന്ന് സുരേഷ്‌കുമാര്‍ ഒളിവില്‍ പോയതുമൊക്കെ കേരള ജനതയ്ക്കറിയില്ല. എനിക്കറിയാം അതൊക്കെ. അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് തനിക്കെതിരെയുണ്ടായ അഴിമതി കേസുകള്‍ സുരേഷ്‌കുമാര്‍ മുക്കി കളഞ്ഞു. സുരേഷ്‌കുമാറിന്റെ വ്യക്തിജീവിതത്തിലെ കൊള്ളരുതായ്മകള്‍ സഹിക്കവയ്യാതെ ആ പഞ്ചാബി പെണ്ണ് നാലാം മാസം ജീവനും വാരി കൈയ്യില്‍ പിടിച്ച് ഓടി രക്ഷപ്പെട്ടു. ഉറ ഉപയോഗിക്കാതെ ഭോഗിച്ചത് കൊണ്ട് ഒരു ഹാഫ് പഞ്ചാബി ചെക്കന് ജന്മവും കൊടുത്തു സുരേഷ്‌കുമാര്‍ ആ ബന്ധത്തില്‍. ശേഷം, തികയാത്തത് പോലെ മൂന്നാമതൊരുത്തിയോടൊപ്പമാണ് ഇപ്പോള്‍ പൊറുതി.

കൂടുതല്‍ പറയാതിരിക്കുന്നത് അതൊക്കെ പറയാനുള്ള മെച്ചപ്പെട്ട അവസരം എനിക്ക് കൈവരും എന്നുറപ്പുള്ളത് കൊണ്ട് കൂടിയാണ്.ലോകൈക ചെറ്റകളായ ലക്ഷ്മണയും സുരേഷ്‌കുമാറും- ഇവറ്റകളോട് എനിക്ക് എന്തിനാണ് സഹതാപം എന്നല്ലേ? കേരള നാട് ഇവറ്റകളെ കുറിച്ച് പറയുമ്പോഴൊക്കെ സംഗീത എന്ന എന്റെ പേരും എന്റെ ജീവിതവും കൂടി ചേര്‍ത്തു വെക്കുന്നു എന്നതില്‍ നിന്ന് രണ്ട് പേര്‍ക്കും മോചനമില്ലല്ലോ എന്നത് ആലോചിക്കുമ്പോഴാണത്. മൂന്ന് കെട്ടിയ സുരേഷ് കുമാര്‍ ഇപ്പോഴും അറിയപ്പെടുന്നത് ഒന്നാം ഭാര്യയായ എന്റെ കൂടി മേല്‍വിലാസത്തിലാണ് എന്നത് കഷ്ടമല്ലേ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button