27.6 C
Kottayam
Thursday, June 4, 2026

അഴിക്കരുത്! വേണ്ട എന്ന മുന്നറിയിപ്പുമായി അനുശ്രീ! അദിതി രവിയുടെ ‘ഹോട്ട് ഫോട്ടോ’ഷൂട്ട് വൈറല്‍

Must read

കൊച്ചി:ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് അദിതി രവിയും അനുശ്രീയുമൊക്കെ. ട്വല്‍ത്ത് മാന്‍ പോലുള്ള സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതുകൊണ്ടുമാത്രമല്ല, പല ചടങ്ങുകളിലും അനുശ്രീയ്ക്കും അദിതി രവിയ്ക്കും ഇടയിലെ സൗഹൃദം എത്രത്തോളം നല്ല രീതിയിലാണ് പോകുന്നത് എന്നും ആരാധകര്‍ കണ്ടിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോയ്ക്ക് താഴെയും ആ സൗഹൃദത്തിന് സാക്ഷികളാകാന്‍ ആരാധകര്‍ക്ക് സാധിക്കാറുണ്ട്.

അനുശ്രീ പങ്കുവയ്ക്കുന്ന ഫോട്ടോയ്ക്ക് താഴെ അദിതിയും, അദിതി പങ്കുവയ്ക്കുന്ന ഫോട്ടോയ്ക്ക് താഴെ അനുശ്രീയും കമന്റുകളുമായി എത്തുന്നതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ അദിതി രവിയുടെ ഫോട്ടോയ്ക്ക് താഴെ അനുശ്രീ ഇട്ട കമന്റ് അല്പം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. അതിന്റെ ചുവടു പിടിച്ച് രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നു.

ഡിസംബറിനെ സ്വാഗതം ചെയ്തുകൊണ്ട് അദിതി പങ്കുവച്ച ഫോട്ടോകളാണ് വിഷയം. വിഷ്ണു സന്തോഷ് പകര്‍ത്തിയ ചിത്രങ്ങളില്‍ ബ്ലാക്ക് കോട്ടും സ്യൂട്ടും ധരിച്ച് അല്പം ഗ്ലാമറസ്സ് ആയിട്ടാണ് അദിതിയെ കാണുന്നത്. ഡീപ് നെക്കുള്ള കോട്ടിന്റെ ബട്ടണ്‍ അദിതി അഴിക്കാന്‍ ഒരുങ്ങുന്നത് പോലെയാണ് ആദ്യത്തെ ഒരു ചിത്രം. അതുകൊണ്ട് തന്നെ പോസ്റ്റിന് താഴെ ‘വേണ്ട വേണ്ട വേണ്ട’ എന്ന കമന്റുമായി അനുശ്രീ എത്തി.

ദേഷ്യം നിറഞ്ഞ മുഖമുള്ള ഇമോജിയാണ് അതിന് അദിതി രവിയുടെ റിപ്ലേ. വേണ്ട വേണ്ട വേണ്ട എന്ന് അനുശ്രീ പറയുമ്പോള്‍, വേണം വേണം വേണം എന്ന് പറയുന്ന ആരാധകരെയും കമന്റില്‍ കാണാം. അനുശ്രീയ്ക്ക് അസൂയ കൊണ്ടാണെന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം. കില്ലര്‍ ലുക്കാണ് എന്ന് പറഞ്ഞ് നടി സാധിക വേണുഗോപാലും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

- Advertisement -

ഗേള്‍ നെക്‌സ്റ്റ് ഡോര്‍ എന്ന ഇമേജില്‍ കണ്ടിരുന്ന അദിതിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആരാധകരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. റോസ് ആന്‍സ് ആണ് അദിതി ധരിച്ചിരിയ്ക്കുന്ന വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. വൃന്ദ എസ് കെ ഹെയര്‍സ്‌റ്റൈലും, ശ്രീഗേഷ് വസന്‍ മേക്കപ്പും ചെയ്തിരിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

Popular this week