എഡിജിപി ആർ.എസ്.എസ് നേതാവിനെ കണ്ടതിൽ തെറ്റില്ല, അൻവറിന്റെ ആരോപണം അഭ്യൂഹം: സ്പീക്കർ

കോഴിക്കോട്: എഡിജിപി എം.ആർ. അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കർ എ.എൻ. ഷംസീർ. ആർ.എസ്.എസ്. രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്ന് സ്പീക്കർ പറഞ്ഞു.

ഒരു ഉയർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ ഒരു ആർ.എസ്.എസ്. നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ​​ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീർ പറ‍ഞ്ഞു.

ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹമാണ്. ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. എന്നാണ് മാധ്യമ പ്രവർത്തകർക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീർ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News