27.6 C
Kottayam
Thursday, June 4, 2026

പുതിയ അംഗങ്ങളെ ചേർക്കൽ: വാട്സാപ് ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം

Must read

ന്യൂയോര്‍ക്ക്‌:ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇനി മുതൽ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിൽ നിർണായക തീരുമാനം അഡ്മിനിന്റേതായിരിക്കും.


‘പുതിയ അംഗങ്ങളെ അംഗീകരിക്കുക’ എന്ന പുതിയ ഓപ്ഷൻ വഴി ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാമെന്ന് നിർണയിക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കും. ഗ്രൂപ്പ് അഡ്മിൻമാർക്ക് സ്വകാര്യത ഉറപ്പാക്കാനും സ്പാം സന്ദേശങ്ങൾ കുറയ്ക്കാനും ഇത് എളുപ്പമാക്കും. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റാ v2.22.18.9 വാട്സാപ് പതിപ്പിൽ പുതിയ ഫീച്ചർ കണ്ടെത്തിയിട്ടുണ്ട്.

- Advertisement -

പുതിയ വാട്സാപ് ഫീച്ചറുകൾ ആദ്യം പുറത്തുവിടുന്ന വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാമെന്ന് തീരുമാനിക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ട് എന്നാണ്. വാട്സാപ് ഗ്രൂപ്പ് സെറ്റിങ്സിൽ ‘പുതിയ അംഗങ്ങളെ അംഗീകരിക്കുക’ എന്ന ഓപ്ഷൻ ഉണ്ടായിരിക്കും. അവിടെ ഗ്രൂപ്പ് അഡ്മിൻമാർക്ക് ഒരു പ്രത്യേക ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്നുള്ള ഇൻകമിങ് റിക്വസ്റ്റുകൾ അംഗീകരിക്കാനോ നിരസിക്കാനോ കഴിയും.

- Advertisement -

മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മെസേജിങ് പ്ലാറ്റ്‌ഫോം പുതിയ സ്വകാര്യത ഫീച്ചർ പ്രഖ്യാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ റിപ്പോർട്ടും പുറത്തുവരുന്നത്. അഡ്‌മിനുകൾ ഒഴികെ ആരെരേയും അറിയിക്കാതെ തന്നെ സ്വകാര്യമായി ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുമ്പോൾ വാട്സാപ് ഇക്കാര്യം മറ്റു അംഗങ്ങളെയും അറിയിക്കുന്നുണ്ട്. പുതിയ ഫീച്ചർ ഈ മാസം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

Popular this week