NationalNews

എൻ‌ഡി‌ടി‌വിയുടെ ഓഹരികൾ കൈമാറാൻ സെബിയുടെ അനുമതി വേണ്ട, പിടി മുറുക്കി അദാനി

മുംബൈ:എൻ‌ഡി‌ടി‌വിക്ക് അതിന്റെ പ്രൊമോട്ടർ സ്ഥാപനമായ ആർ‌ആർ‌പി‌ആർ ഹോൾഡിംഗ്‌സിന്റെ ഓഹരികൾ വി‌സി‌പി‌എല്ലിന് കൈമാറാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പ്. 

വാറന്റുകളുടെ അടിസ്ഥാനത്തിൽ വിസിപിഎല്ലിന് ഓഹരികൾ അനുവദിക്കുന്നതിന് സെബിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന ആർആർപിആർ ഹോൾഡിംഗ്‌സിന്റെ അഭിപ്രായത്തോട്  വിസിപിഎൽ യോജിക്കുന്നില്ലെന്ന് സെബിക്ക് അയച്ച കത്തിൽ അദാനി എന്റർപ്രൈസസ് പറഞ്ഞു.

ആഗസ്റ്റ് 23 ന്, വാറന്റുകളുടെ അടിസ്ഥാനത്തിൽ ആർആർപിആറിന്റെ 19,90,000 ഇക്വിറ്റി ഷെയറുകൾക്ക് നൽകേണ്ട തുകയായ 1,99,00,000 രൂപ വിസിപിഎൽ അടച്ചതായും ആർആർപിആറിന് ലഭിച്ചതായും പറയുന്നു. ലഭിച്ച പണമോ യഥാർത്ഥ വാറന്റ് സർട്ടിഫിക്കറ്റോ തിരികെ നൽകുന്നതിന് ആർആർപിആർ  നടത്തുന്ന ഏതൊരു തുടർന്നുള്ള ശ്രമവും നിയപരമായി നിലനിൽക്കുന്നതല്ല.

വിസിപിഎല്ലിന് അയച്ച കത്തിൽ ആർആർപിആർ ഹോൾഡിംഗ്‌സ് ഉന്നയിക്കുന്ന തർക്കങ്ങൾ അടിസ്ഥാനരഹിതവും നിയമപരമായി അംഗീകരിക്കാനാവാത്തതും യോഗ്യതയില്ലാത്തതുമാണെന്ന് അദാനി എന്റർപ്രൈസസ് പറഞ്ഞു. “അതിനാൽ വാറന്റ് എക്‌സ്‌സൈസ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ആർആർപിആർ അതിന്റെ ബാധ്യത ഉടനടി നിർവഹിക്കാനും ഇക്വിറ്റി ഷെയറുകൾ അനുവദിക്കാനും ബാധ്യസ്ഥരാണ്,” എന്ന്  അദാനി എന്റർപ്രൈസസ് പറഞ്ഞു.

2020 നവംബറിൽ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്ററായ സെബി തങ്ങളുടെ പ്രൊമോട്ടർമാരെ ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ രണ്ട് വർഷത്തേക്ക് വിലക്കിയതായി എൻഡിടിവി ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദാനി ഗ്രൂപ്പ്.

രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ  29.18 ശതമാനം ഓഹരികള്‍ വാങ്ങുകയാണെന്ന് കഴിഞ്ഞ ദിവസമാണ് അദാനി എന്റര്‍പ്രൈസസ് അറിയിച്ചത്. മാത്രമല്ല, എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായും അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. എന്നാൽ, ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെ ആയിരുന്നുവെന്ന് എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ എല്ലാ വഴികളിലൂടെയും പ്രതിരോധം തീർക്കാനാണ് എന്‍ഡിടിവി ശ്രമിക്കുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button