KeralaNews

എ.ടി.എമ്മില്‍ പണമെടുക്കാന്‍ ചെന്ന അടയ്ക്കാ രാജു അക്കൗണ്ടിലെ പണം കണ്ട് ഞെട്ടി! ‘സ്‌നേഹ സംഭാവന’യായി അക്കൗണ്ടിലേക്ക് എത്തിയത് 15 ലക്ഷത്തോളം രൂപ

കോട്ടയം: സിസ്റ്റര്‍ അഭയയെ കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയത് അടയ്ക്കാ രാജുവിന്റെ മൊഴിയാണ്. ഇപ്പോള്‍ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ വക ‘സ്നേഹ സംഭാവന’ ലക്ഷങ്ങളായി അക്കൗണ്ടിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം വരെ 15 ലക്ഷത്തോളം രൂപയാണ് രാജുവിന്റെ അക്കൗണ്ടില്‍ എത്തിയത്.

ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിന്‍വലിക്കാന്‍ എ.ടി.എമ്മിലെത്തിയ രാജു ലക്ഷങ്ങള്‍ അക്കൗണ്ടില്‍ വന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ്. അഭയയെ കൊന്നുവെന്ന് ഏറ്റാല്‍ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും രാജു വഴങ്ങിയിരുന്നില്ല. ഇന്നും രണ്ടു സെന്റ് വീട്ടില്‍ ബുദ്ധിമുട്ടി തന്നെയാണ് രാജു കഴിയുന്നത്. രാജുവിന്റെ വാര്‍ത്തക്കൊപ്പം മാധ്യമങ്ങള്‍ ബാങ്ക് അക്കൗണ്ട് നമ്പരും കൊടുത്തിരുന്നു.

രണ്ടു പെണ്‍മക്കള്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു പോയിരുന്നു. പത്ര വാര്‍ത്തയെ തുടര്‍ന്നു അവരും വീട്ടിലെത്തിയതോടെ നാട്ടിലെ താരമായി ഫുള്‍ ഹാപ്പിയിലാണ് രാജു. ‘എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടല്ലോ, അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി ‘ എന്നാണ് രാജു ഇപ്പോഴും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button