24.1 C
Kottayam
Friday, June 5, 2026

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി, നടിയെ പിടികൂടി പോലീസ്,സിനിമാലോകം ഞെട്ടലില്‍

Must read

സഹനടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച നടിക്കെതിരെ കേസ്. പാകിസ്ഥാനി നടിയായ ഖുശ്ബു, കൂട്ടാളിയായ കാഷിഫ് ചാന്‍ എന്നിവര്‍ക്കെതിരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) സൈബര്‍ ക്രൈം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി അവരെ അപകര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു ഖുശ്ബുവിന്റെ ലക്ഷ്യം. ലാഹോര്‍ തിയേറ്ററിലായിരുന്നു സംഭവം. തിയേറ്ററില്‍ ക്യാമറ വെയ്ക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും വേണ്ടി തിയേറ്റര്‍ ജീവനക്കാരന് ഒരു ലക്ഷം രൂപ നടി നല്‍കി.

പിന്നീട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തിയതായും എഫ്ഐഎ പിറ്റിഐയോട് പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാടകത്തിന്റെ നിര്‍മ്മാതാവ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എഫ്ഐഎയെ സമീപിച്ചത്.

- Advertisement -

സഹനടിമാരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഖുശ്ബുവിനെ നാടകത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച പകയാണ് സംഭവത്തിന് പിന്നിലെന്ന് നിര്‍മ്മാതാവ് മാലിക് താരിഖ് മഹ്‌മൂദ് ആരോപിച്ചു.

- Advertisement -

സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ നാടകനിർമാതാവ് നൽകിയ കേസിലാണ് നടപടി.
നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തില്‍ രഹസ്യ ക്യാമറകള്‍ വിപണിയിലുണ്ട്. ബള്‍ബായും, എഴുതാനുള്ള പെന്‍ ആയും, ബട്ടനായും, ചാര്‍ജര്‍ അഡാപ്ടര്‍ ആയും, പ്ലഗ് പോയിന്റായും, കുളിമുറിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള ഹൂക്ക് ആയും എന്തിന് സോപ്പ് പെട്ടിയുടെ രൂപത്തില്‍ വരെ രഹസ്യക്യാമറകള്‍ ഇറങ്ങുന്ന കാലമാണിത്.

- Advertisement -

വെറും കണ്ണുകൊണ്ടുള്ള പരിശോധനകൊണ്ടു മാത്രം പരിസരത്ത് രഹസ്യ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്താനാവില്ല. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്ന സ്‌പൈ ക്യാം ഡിറ്റക്ടര്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. Detectify, Hidden Camera Detector, Radarbot എന്നിവ അതില്‍ ചിലതാണ്. ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ചും മാഗ്നറ്റോ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയും ഇത്തരം ആപ്പുകളുടെ സഹായത്താല്‍ നടത്താവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week