NationalNews

‘തോല്‍വി സമ്മതിയ്ക്കുന്നു,ഒറ്റയ്ക്ക് പോരാടാൻ കഴിഞ്ഞില്ല’: സീമാനെതിരായ പീഡന പരാതി പിൻവലിച്ച് നടി വിജയലക്ഷ്മി

ചെന്നൈ:നാം തമിഴർ കക്ഷി നേതാവ് സീമാനെതിരെ നടി വിജയലക്ഷ്മി നൽകിയിരുന്ന പീഡന പരാതി പിൻവലിച്ചു. സീമാൻ വലിയ സ്വാധീനമുള്ളയാളായതിനാൽ പൊലീസ് കേസെടുത്തില്ലെന്നും തനിക്ക് ഒറ്റയ്ക്ക് പോരാടാൻ കഴിഞ്ഞില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. 

തനിക്കാരുടെയും പിന്തുണ ലഭിച്ചില്ല. കേസ് പിൻവലിക്കാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ല. പരാതിയുടെ കാര്യത്തിൽ തോൽവി സമ്മതിച്ചു പിൻവലിക്കുന്നു. പറഞ്ഞറിയിക്കാനാവാത്തത്ര ക്രൂരതകൾ നടന്നെന്നും ബെംഗളൂരുവിലേക്കു മടങ്ങുകയാണെന്നും വിജയലക്ഷ്മി പറഞ്ഞു. 

സീമാൻ 2011ൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് വൽസരവാക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു കമ്മിഷണർ ഓഫിസിലും പരാതി നൽകി. തിരുവള്ളൂർ മഹിളാ കോടതി മജിസ്‌ട്രേട്ട് മൊഴിയെടുക്കുകയും വിജയലക്ഷ്മിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തിരുന്നു. 

ചോദ്യം ചെയ്യലിന് ഹാജരാകാൻ സീമാനു സമൻസ് അയച്ചിരിക്കെയാണ് ഇന്നലെ അർധരാത്രി നാടകീയമായി വിജയലക്ഷ്മി പരാതി പിൻവലിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker