25 C
Kottayam
Tuesday, October 1, 2024

ഒന്നിച്ചൊരു ചായ, ഒരു സെൽഫി പിന്നെ വിവാഹ മോചനം ; ജഡ്ജി പോലും ഞങ്ങളെ കണ്ട് ഞെട്ടി – സുരഭി ലക്ഷ്മി

Must read

കൊച്ചി:മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്മി. നായികയുടെ റോളുകളിൽ പലപ്പോഴും താരത്തെ കാണാൻ സാധിച്ചില്ലെങ്കിലും ഏറ്റെടുക്കുന്ന കഥപാത്രങ്ങൾ വളരെ ഭംഗിയായും, വ്യത്യസ്തതയോട് കൂടിയും അവതരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട്. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലെ വിന്നർ സുരഭിയായിരുന്നു. പിന്നീട് പതിയെ സിനിമയിലേയ്ക്ക് പ്രവേശിക്കുകയും, തൻ്റെ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് ഇടയിൽ സ്ഥാനം പിടിക്കാൻ സുരഭിയ്ക്ക് സാധിക്കുകയും ചെയ്തു.

വലുതും, ചെറുതുമായ നിരവധി കഥാപാത്രങ്ങൾ സുരഭി ചെയ്‌തെങ്കിലും, ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി പ്രേക്ഷകർക്ക് കൂടുതൽ പരിചിതായി മാറുന്നത്. മീഡിയ വൺ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘എം80 മൂസയെന്ന’ ഹാസ്യ പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്‌. ‘ബൈ ദ് പീപ്പിൾ’ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേയ്ക്ക് ചുവട് വെക്കുന്നത്. ഇതിനോടകം തന്നെ മുപ്പതിൽ അധികം സിനിമകളിൽ അഭിനയിക്കാൻ സുരഭിയ്ക്ക് സാധിച്ചു.

മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയമാണ് സുരഭിയെ കൂടുതൽ പ്രശസ്തയാക്കി മാറ്റുന്നത്. കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ടുകൊണ്ട് അഭിനയിക്കുകയായിരുന്നില്ല സുരഭി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു മിന്നമിനുങ്ങിൽ സുരഭിയുടെ അഭിനയം. വളരെ മികച്ച പ്രകടനം കാഴ്ചവെച്ച സുരഭിയ്ക്ക് മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം താരത്തെ തേടിയെത്തുകയായിരുന്നു. ഇതിന് പിന്നാലെ 2016 – ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാർഡും സുരഭിയ്ക്ക് ലഭിച്ചു.  ഒരേയൊരു സിനിമ ഏതെല്ലാം തരത്തിൽ ഒരു നടിയെ മാറ്റി മറയ് ക്കാമെന്നതിന് ഉദാഹരണമായിരുന്നു മിന്നാമിനുങ്ങിലെ സുരഭിയുടെ അഭിനയ നേട്ടം. ഇതേ സിനിമയിലെ അഭിനയത്തിനായിരുന്നു സുരഭി ലക്ഷ്മിയ്ക്ക് ദേശീയ പുരസ്കാരവും ലഭിക്കുന്നത്.

ഇപ്പോഴിതാ തൻ്റെ വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരഭി. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോടതിയിലേയ്ക്ക് പോകുന്നതിന് മുൻപേ തന്നെ തങ്ങൾ ഇരുവരും മാറി താമസിക്കുകയിരുന്നെന്നും, വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്ന സമയത്താണ് തനിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നതെന്നും, ആ വാർത്ത അറിഞ്ഞ് അദ്ദേഹം തന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നതായി സുരഭി വെളിപ്പെടുത്തുന്നു.

താനും, അദ്ദേഹം ഒരുമിച്ച് കോടതി മുറിയിലേയ്ക്ക് എത്തിയപ്പോൾ തങ്ങളെ കണ്ട ജഡ്ജിന് പോലും അത്ഭുതമായിരുന്നെന്നും, ഇവരാണോ പിരിയാൻ പോകുന്നതെന്ന് ഓർത്തിട്ടയിരിക്കണമെന്നും, വിവാഹ മോചനം ലഭിച്ചതിന് ശേഷം തങ്ങൾ ഇരുവരും ഒരുമിച്ച് സെൽഫി എടുത്തതിന് ശേഷം ഒരു ചായയൊക്കെ കുടിച്ച ശേഷമാണ് പിരിഞ്ഞതെന്നും സുരഭി ലക്ഷ്മി പറയുന്നു. ഫേസ്ബുക്കിൽ അന്ന് താൻ അദ്ദേഹത്തിനൊപ്പമുള്ള സെൽഫിയും, ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നെന്നും, വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ അത് പിൽക്കാലത്ത് ചർച്ച ചെയ്തതായി സുരഭി സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week