25.5 C
Kottayam
Sunday, June 7, 2026

നടി സുമലത ബിജെപിയിലേക്ക്

Must read

ബെംഗളൂരു: പ്രമുഖ ചലച്ചിത്ര താരവും കർമാടകത്തിലെ മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്നു സൂചന. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് പതിനൊന്നിനു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണ് മാധ്യമ റിപ്പോർട്ട്.

അതേസമയം, സുമലത ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. 2019ലും സുമതല ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ബിജെപിയിലേയ്കുള്ള പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുമലത തയാറായില്ല. അതേസമയം, സുമലത ബിജെപിയിൽ ചേർന്നേക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണു പല ബിജെപി നേതാക്കന്മാർ പറയുന്നത്.

എന്ന്, എപ്പോള്‍, എവിടെ വച്ചാകും പാര്‍ട്ടി പ്രവേശനം എന്നതു സംബന്ധിച്ചു ബിജെപി നേതാക്കന്മാര്‍ക്കും വ്യക്തതയില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നയിക്കുന്ന വിജയ സങ്കല്‍പ രഥയാത്ര ബുധനാഴ്ച ചാമരാജ് നഗറിലെ മാലേ മഹാദേശ്വരത്തുനിന്നു തുടങ്ങിയിട്ടുണ്ട്. ‘രഥം’ ഉരുണ്ട് മാണ്ഡ്യ കടക്കുമ്പോള്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായേക്കുമെന്നാണു ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്.

കർണാടകയിൽ നടക്കാരിനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും ഉൾപ്പെടുത്തി സംസ്ഥാനത്ത് വൻ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങി ബി.ജെ.പി.

- Advertisement -

തിങ്കളാഴ്ച കർണാടകയിലെത്തിയ പ്രധാനമന്ത്രി ശിവമൊഗ്ഗയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും ബെലഗാവിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ചാം തവണയാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.

- Advertisement -

അടുത്തതായി, ‘വിജയ് സങ്കൽപ്’ യാത്ര നടത്താനാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ചാംരാജ് നഗറിലെ മലേ മഹാദേശ്വർ ഹിൽസിൽ നിന്ന് ആദ്യ യാത്ര ആരംഭിച്ചിരുന്നു. ബെലഗാവിയിലെ നന്ദഗഢിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ രണ്ടാം യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

മൂന്നാമത്തെയും നാലാമത്തെയും യാത്രകൾ വെള്ളിയാഴ്ച ബീദാർ ജില്ലയിലെ ബസവ്കല്യണിൽ നിന്നും ദേവൻഹള്ളിയിലെ അവതിയിൽ നിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആരംഭിക്കും. സംസ്ഥാനത്തുടനീളം 8,000 കിലോമീറ്റർ സഞ്ചരിക്കുന്ന തരത്തിലാണ് നാല് യാത്രകളും നിർണയിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week