EntertainmentNews

ഓരോ ടേക്ക് കഴിയുമ്പോളും അയാൾക്കൊപ്പം കിടക്കണം,രാത്രി വരെ ഇത് തന്നെ നടി ഷീലയുടെ വെളിപ്പെടുത്തൽ !

കൊച്ചി:സിനിമയിൽ നിന്നും ഒരിക്കലും മറക്കാത്ത അനുഭവം ഉണ്ടെന്ന് പറഞ്ഞാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയിൽ ഏറ്റവും സീനിയർ നടിമാരിൽ ഒരാളാണ് ഷീല 1962ൽ വെള്ളിത്തിരയിൽ തന്റെ സാന്നിധ്യമറിയിച്ച താരം പിന്നീട് മലയാള സിനിമയിൽ തിളങ്ങുകയായിരുന്നു. നസീറും സത്യനുമെല്ലാം തിളങ്ങി നിൽക്കുന്ന സമയം അവരെക്കാൾ പ്രതിഫലം താൻ വാങ്ങിയിട്ടുണ്ടെന്ന് എന്ന തുറന്ന് പറച്ചിൽ വളരെ വൈറലായിരുന്നു. ഇപ്പോൾ സിനിമയിൽ തനിക് നേരിട്ട വേറിട്ട അനുഭവമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. 1962ൽ വെള്ളിത്തിരയിൽ തന്റെ സാന്നിധ്യമറിയിച്ച ഷീല മലയാള സിനിമയിലെ ശക്തയായ നായിക ആയിരുന്നു.

മികച്ച നടിക്കുള്ള പുരസ്‌കാരങ്ങൾ പലവട്ടം നടിയെ തേടി എത്തിയിട്ടുണ്ട്. ഷീലയെ ഒരു നോക്ക് കാണാൻ ഷൂട്ടിംഗ് സെറ്റുകളിൽ ആരാധകർ നിറയുമായിരുന്നു. സിനിമ മേഖലയിൽ തനിക് നേരിട്ട അനുഭവം പലപ്പോയി ഷീല തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ കെട്ടിപ്പിടിക്കാൻ മാത്രം ഒരാൾ സിനിമ എടുക്കാൻ വന്ന കാര്യം ഒരു അഭിമുഖത്തിൽ ഷീല വെളുപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. ഷീല നായികാ വേഷങ്ങളിൽ തിളങ്ങി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്

ഒരിക്കൽ അമേരിക്കയിൽ നിന്നും സിനിമ നിർമിക്കാനായി പണക്കാരനായ ഒരാൾ ഷീലയെ സമീപിച്ചു. സിനിമയിൽ നിർമ്മാതാവും, നടനും, സംവിധായകനും താൻ തന്നെ ആണെന്ന് അയാൾ പറഞ്ഞു. അഡ്വാൻസ് ആയി പകുതി തുകയും നൽകിയിരുന്നു. ആദ്യം ഒരു പാട്ട് റെക്കോർഡ് ചെയ്തു അതിന്റെ ഷൂട്ടിംഗ് ഐ വി എം സ്റ്റുഡിയോയിൽ വെച്ചായിരുന്നു. ഒരു ആദ്യരാത്രി ആണ് ഷൂട്ട് ചെയ്യന്നത് എന്ന് അയാൾ പറഞ്ഞു. അത് സിനിമയിൽ പതിവാണല്ലോ. അതിനാൽ താൻ സമ്മതിച്ചു എന്ന് ഷീല പറഞ്ഞു. സീനിന്റെ പൂർണ്ണതക്ക് പൂക്കളിട്ട കട്ടിൽ എല്ലാം തയാറാക്കിയിരുന്നു.

തുടർന്ന് അയാൾ വന്ന് കെട്ടിപ്പിടിച്ചു മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ ഒൻപത് മാണി മുതൽ രാത്രി 10 വരെ ഇത് തന്നെയായിരുന്നു പരിപാടി ഉച്ചക്ക് ഊണ് കഴിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഓരോ ടേക്കും കഴിഞ്ഞു അദ്ദേഹം കട്ടിലിൽ കിടക്കും. എന്നോട് ഒപ്പം കിടക്കാൻ പറയും കെട്ടിപ്പിടിക്കും എന്തോ ഒരു പന്തികേട് മാനത്തെങ്കിലും ഇതിന്റെ ഗുഡ്ഡൻസ് ശീലയടക്കം യൂണിറ്റിലെ എല്ലാരും മനസിലാക്കിയത് അടുത്ത ദിവസമാണ്. അടുത്ത ദിവസം ഷൂട്ടിനായി ചെന്നപ്പോൾ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ച ശേഷം അയാൾ വന്നത് പോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു.

2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി ഷീല ഇപ്പോഴും സജീവമാണ്. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പരകളിലും നടി തകര്‍ത്തഭിനയിച്ചിരുന്നു. പ്രേംനസീറിനൊപ്പം ഒന്നിച്ചഭിനയിച്ച കാലത്തെ ചില രസകരമായ ഓര്‍മ്മകളും നടി പങ്കുവെച്ചിരുന്നു.

‘ഒരുപാട് സിനിമകളില്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നസീര്‍ സാര്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച എത്രയോ ഗാനരംഗങ്ങള്‍ ഉണ്ട്. എന്റെ കാതിനടുത്ത് വന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ ഒരു ശബ്ദം മാത്രം പോലും അദ്ദേഹത്തിന്റെ വായയില്‍ നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അത്രയ്ക്കല്ലേ പെര്‍ഫക്ഷന്‍.

ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്‍. കുറേ പടത്തില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങും. അവര്‍ കണ്ടു കണ്ട് അവരുടെ മനസില്‍ അതങ്ങ് പതിഞ്ഞ് പോയിരിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button