EntertainmentNationalNewsNews

നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിൽ നായികയായി തിളങ്ങി  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചു. 

1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു.  ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ ശ്രദ്ധേയ ചിത്രങ്ങൾ . 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 

1963-ൽ എ.വി.എം. രാജൻ അഭിനയിച്ച നാനും ഒരു പെൺ എന്ന സിനിമയിൽ പുഷ്പലതയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് രാജനും പുഷ്പലതയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന മുരളിയും നളിനിയും അഭിനയിച്ച സിനിമയിൽ അവസാനമായി അഭിനയിച്ചു. അതിന് ശേഷം, അവൾ സിനിമ ലോകത്ത് നിന്ന് പൂർണ്ണമായും അകന്നുവീണു, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവസാന കാലത്ത് പ്രവര്‍ത്തിചത്.

അടുത്തിടെ പുഷ്പലതയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. പുഷ്പലതയുടെ മരണത്തില്‍  സിനിമാസ്നേഹികളും ചലച്ചിത്ര അണിയറ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker