തിരുവനന്തപുരം:പ്രമുഖ ചലച്ചിത്ര-സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജ് നെയാണ് പ്രത്യേക സംഘം ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രൂപവല്‍കരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി അതുവഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്‍ഡ്. കമീഷനര്‍ ടി. ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ എസ്പി. പ്രകാശ്, എസ്.െഎ ആര്‍.ആര്‍. മനു, പൊലീസ് ഉദ്യോഗസ്ഥരായ വി എസ്. വിനീഷ്, എ.എസ്. സമീര്‍ഖാന്‍, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുെണ്ടന്ന് നടി പ്രവീണ പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പലരും പ്രതികരിക്കാന്‍ തയ്യാറാകാത്തതാണ് കുറ്റവാളികള്‍ക്ക് പ്രോല്‍സാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ പരാതിയുമായി രംഗത്തെത്തണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പും ഇത്തരത്തില്‍ ഒരുപാട് നടിമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വര്‍ധിച്ചു വരുന്ന ഇത്തരം സൈബര്‍ക്രൈമുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. നടിയുടെ വാക്കുകള്‍ പോലെ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ പലരും മാനഹാനി ഭയന്ന് പുറത്ത് പറയാതെയും പ്രതികരിക്കാന്‍ തയ്യാറാകാതെ ഇരിക്കുന്നതുമാണ് ഇത്തരക്കാര്‍ക്ക് വളംവെച്ചു കൊടുക്കുന്നത്.
ഇത്തരം മനോവൈകൃതങ്ങളോട് ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുകയും തക്കതായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കി കൊടുക്കുകയും ചെയ്താല്‍ മാത്രമേ ഇനിയും ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ നിന്നും ഒരുപരിധിവരെ മുക്തി നേടാന്‍ സാധിക്കൂ. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പലരും ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത്. കൃത്യമായി ഒരു ബോധവല്‍ക്കരണത്തിന്റെ ആവശ്യകത ഏറെ പ്രധാനമാണ്.