കൊച്ചി:മലയാളികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നില്ക്കുന്ന താരം സൂപ്പര്‍താരങ്ങളുടെ നായികയായി ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതിരിപ്പിച്ചിരിക്കുകയാണ് നടി.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഒരു അഭിമുഖത്തില്‍ റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താന്‍ എന്നാണ് മീന പറയുന്നത്. മുന്‍പ് അങ്ങനെ ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും നടി പറയുന്നു.
ഇപ്പോള്‍, കാണുന്ന എല്ലാവരെയും വിശ്വസിക്കുന്ന ആളല്ല ഞാന്‍. പണ്ടൊക്കെ എല്ലാവരെയും സുഹൃത്തായും, വെല്വിഷറായും കാണുന്ന ഒരു മീന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. റാണിയുമായി അങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. കുറെ കാര്യങ്ങളില്‍ ആ കഥാപാത്രം പാവമാണെന്നും നടി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തില്‍ പറഞ്ഞു.
വളരെ ഇന്നസെന്റായ കഥാപാത്രമാണ് റാണി. ഞാനും കുറയൊക്കെ അങ്ങനെ തന്നെയാണ്. കാര്യങ്ങള്‍ ആലോചിക്കുന്നതിലും പറയുന്നതിലുമൊക്കെ ചിലപ്പോഴൊക്കെ റാണിയപ്പോലെയാണ്. റാണിയെപ്പോലെ തന്നെ കുസൃതിയും ഊര്‍ജ്ജസ്വലതയും തന്നിലും ഉണ്ട്. എന്നാല്‍ റാണിയുമായി എന്റെ സ്വഭാവത്തിന് സാമ്യമുണ്ടെന്ന് പറയാന്‍ പറ്റില്ല. ദൃശ്യം 2വില്‍ എത്തിയപ്പോള്‍ റാണി സീരിയസ് ആയെന്ന് പറയാനാവില്ല. അത് കഥാപാത്രത്തിന് കൊടുത്ത മാറ്റമാണ് എന്നും മീന പറഞ്ഞു.