24.2 C
Kottayam
Saturday, June 6, 2026

ബോളിവുഡ് സിനിമാ സ്വപ്നങ്ങളെ തകര്‍ത്ത് കോവിഡ്; സേക്രഡ് ഗെയിംസിന്റെ ഓഡിഷന് പോയിരുന്നു; പിന്നീട് സംഭവിച്ചത്‌: മഞ്ജു വാര്യര്‍

Must read

കൊച്ചി: കോവിഡ് ലോക്ഡൗണ്‍ ആണ് തന്റെ ബോളിവുഡ് സിനിമാ സ്വപ്നങ്ങളെ തകര്‍ത്തതെന്ന് തുറന്നു പറഞ്ഞ് നടി മഞ്ജു വാര്യര്‍. ആര്‍ മാധവന്‍ നായകനായി എത്തിയ ചിത്രത്തിലൂടെ മഞ്ജു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരുന്നു. എന്നാല്‍ ആ സിനിമ കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഒരു ഹിന്ദി സീരിസിലേക്കും മഞ്ജു ഓഡിഷന്‍ ചെയ്തിരുന്നു. എന്നാല്‍ ആ പ്രോജക്ടും നടന്നില്ല.

ഈ രണ്ട് പ്രോജക്ടുകളെയും കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ‘അമേരിക്കി പണ്ഡിറ്റ്’ ആയിരുന്നു മാധവനൊപ്പം അഭിനയിച്ചിരുന്ന പ്രോജക്ട്. ഞാന്‍ ആര്‍ മാധവനൊപ്പം ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് 19 ഷൂട്ട് തടസ്സപ്പെടുത്തി. ചില കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് അത് പുനരാരംഭിക്കാനായില്ല.

- Advertisement -

അതൊരു മനോഹരമായ പദ്ധതിയായിരുന്നു, പിന്നീട് മാധവന്‍ റോക്കറ്ററി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായി. പക്ഷേ സങ്കടകരമെന്ന് പറയട്ടെ, സിനിമയുടെ സ്‌ക്രിപ്റ്റ് അതിമനോഹരമായിരുന്നു. അതിന് മുമ്പ് ഞാന്‍ സേക്രഡ് ഗെയിംസ് സീരിസിനായി ഓഡിഷനും നടത്തിയിരുന്നു എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

- Advertisement -

തന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഓഡിഷന് പോയ ഒരേയൊരു പ്രോജക്ട് സേക്രഡ് ഗെയിംസ് ആണെന്നും മഞ്ജു വ്യക്തമാക്കി. ഫൂട്ടേജ് സിനിമയുടെ ഹിന്ദി റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപും ഭാഗമായിരുന്നു. അനുരാഗ് കശ്യപ് ആണ് ഫൂട്ടേജ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്.

- Advertisement -

സേക്രഡ് ഗെയിംസിലേക്ക് മഞ്ജുവിനെ പരിഗണിച്ചതിനെ കുറിച്ച് അനുരാഗ് കശ്യപും സംസാരിക്കുന്നുണ്ട്. സേക്രഡ് ഗെയിംസ് സീരിസിലെ റോ ഓഫീസര്‍ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായി മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചിരുന്നു. കുസും ദേവിയെ ഹിന്ദി അല്ലാതെ മറ്റ് ഭാഷകളില്‍ നിന്ന് ഒരു നടി അവതരിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ താല്‍പര്യം.

നയന്‍താര, മഞ്ജു വാര്യര്‍ തുടങ്ങി പല ഓപ്ഷനുകളും ഒടിടി പ്ലാറ്റ്ഫോമിന് മുന്നില്‍ വച്ചിരുന്നു. പക്ഷെ ആ സമയത്ത് ഒടിടി സൗത്ത് ഇന്ത്യന്‍ സിനിമകളെയോ അഭിനേതാക്കളെയോ അധികം ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കാസ്റ്റിങ് നടക്കാതെ പോയി. പിന്നീട് ആ റോള്‍ അമൃത സുഭാഷ് എന്ന നടി ചെയ്തു എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week