NationalNewsNews

നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചാടി മരിച്ചതാണെന്ന് പോലീസ് അറിയിച്ചു.കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്‌സ് പോളികാര്‍പ്പുമായുള്ള വിവാഹത്തില്‍ 1973 ല്‍ മലൈകയും 1981 ല്‍ നടി അമൃത അറോറയും ജനിച്ചു. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല.

മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോയെന്നാണ് വിവരം.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker