23.6 C
Kottayam
Wednesday, November 27, 2024

ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി നടി ലിസി ലക്ഷ്മി രംഗത്ത്. .. മൂന്ന് സ്ത്രീകളുടെ ചുവടുവയ്പ്പ് പ്രശംസനീയം 

Must read

കൊച്ചി:ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി നടി ലിസി ലക്ഷ്മി രംഗത്ത്. മൂന്ന് സ്ത്രീകളുടെ ചുവടുവയ്പ്പ് പ്രശംസനീയമാണ് എന്നാണ് ലിസി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം, ചില ക്രിമിനുകള്‍ മാത്രമാണ് ഇത്തരം ഏര്‍പ്പാടുകള്‍ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും, മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തില്‍ പറയാന്‍ കഴിയുമെന്നും ലിസി ചൂണ്ടിക്കാട്ടുന്നു.

ലിസിയുടെ കുറിപ്പ്-

‘മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ചുവടുവയ്പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാദ്ധ്യമങ്ങള്‍ വഴി വിഷം കുത്തിവയ്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമര്‍ത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീര്‍ന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെണ്‍കുട്ടികളോടാണ് ഇത്തരം നീക്കങ്ങള്‍. ഇത്തരക്കാര്‍ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയിലാണ് ചെന്നുവീഴുന്നത്.

മാര്‍ഗദര്‍ശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാല്‍ യൂട്യൂബും മറ്റും സമൂഹമാദ്ധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാര്‍ കാര്‍ന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാര്‍ക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്ത പ്രവര്‍ത്തി പ്രശംസനീയമാണ്. ഈ പ്രശ്‌നം സര്‍ക്കാരിനും സമൂഹത്തിനും മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞു.

കുറിപ്പ്- ചില ക്രിമിനുകള്‍ മാത്രമാണ് ഇത്തരം ഏര്‍പ്പാടുകള്‍ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തില്‍ പറയാന്‍ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. എന്തൊരു ഭാവനാശേഷി’.

y

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Previous article
Next article

g

More articles

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

Popular this week