കൊച്ചി: നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഗ്രേസ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, വരൻ ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല
ജസ്റ്റ് മാരീഡ‍് എന്ന ഹാഷ്ടാഗോടെയാണ് ഗ്രേസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആളും ആരവവും വലിയ ശബ്ദവും വെളിച്ചവുമൊന്നിമില്ലാതെ ഞങ്ങൾ അത് നിർവഹിച്ചുവെന്നും ഗ്രേസ് കുറിച്ചു.
സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, രജിഷാ വിജയൻ, മാളവിക മോഹൻ എന്നിവർ പോസ്റ്റിന് താഴെ നവദമ്പതികൾക്ക് ആശംസയേകി.
റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ് ഗ്രേസിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. എക്സ്ട്രാ ഡീസന്‍റാണ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.
Actress Grace Antony has announced her marriage through Instagram with a “Just Married” post. She has not revealed details about the groom. Celebrities including Unni Mukundan, Sunny Wayne, Rajisha Vijayan, and Malavika Mohanan congratulated the couple.


