ലൈംഗികദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു, കാര്യങ്ങളത്ര നിഷ്കളങ്കമല്ല;ഹണി റോസിനെതിരെ നടി ഫറ ഷിബ്‌ല

കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിനു പിന്നാലെ ഹണി റോസിനെ വിമര്‍ശിച്ച് നടി ഫറ ഷിബ്‌ല. സൈബർ ബുള്ളിയിങ്ങിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെതിരെ ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫറ ഷിബ്‌ല പറഞ്ഞു.

എന്നാൽ ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നയാളാണ് ഹണി റോസെന്നും ഈ പ്രവൃത്തി അത്ര നിഷ്കളങ്കമല്ലെന്നും ഫറ അഭിപ്രായപ്പെട്ടു. ഹണി റോസിൻ്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായും ഫറ വ്യക്തമാക്കി.

ഫറയുടെ കുറിപ്പിൻ്റെ പൂർണ രൂപം

സൈബർ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പക്ഷെ “എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉദ്ഘാടനം ചെയ്യുന്നു” -അത്രയും നിഷ്കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല.

മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയിൽ ഗെയ്സ്നെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്?

സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നത് ?” എന്ന് എങ്കിലും പരാമർശിക്കാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ? ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു.!ഒരു പക്ഷെ അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല,

ഇൻഫ്ലുൻസ് ചെയ്യാൻ സർവൈവൽ ആണ് അവർക്ക് ഉദ്ഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു.ഉദേശിച്ചിട്ടുമുണ്ടാവില്ല. എന്നാൽ ഉദ്ദേശ്യത്തേക്കാൾ പ്രധാനം അതുണ്ടാക്കുന്ന സ്വാധീനമാണ്. ധാർമികമായി ശരിയല്ലാത്തതൊന്നും പൊളിറ്റിക്കലായും ശരിയല്ല.

https://www.instagram.com/p/DEhglyMSu5G/?igsh=bzlxcHVub2wxNWYz
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News