28.1 C
Kottayam
Sunday, June 7, 2026

‘സ്വന്തം പെണ്ണിനെ വേറൊരുത്തന്‍ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’; തക്ക മറുപടി നല്‍കി ദുര്‍ഗ കൃഷ്ണ

Must read

കുടുക്ക് 2025 എന്ന സിനിമയിലെ ലിപ് ലോക്ക് രംഗവുമായി ബന്ധപ്പെട്ട് തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് നടി ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയായിരുന്നു താരം തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞത്.

ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുന്നതിന് തന്നെ പിന്തുണച്ച ഭര്‍ത്താവ് നാണമില്ലാത്തവനാവുകയും അതേസമയം ലിപ് ലോക് ചെയ്ത നടന്റെ ഭാര്യ സപ്പോര്‍ട്ടീവ് ആവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണെന്നും അതെന്തുകൊണ്ടാണ് അങ്ങനെയെന്നും ദുര്‍ഗ ചോദിക്കുന്നു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് ലിപ് ലോക്ക് ചെയ്യാന്‍ കഴിയില്ലേയെന്നും ദുര്‍ഗ ചോദിക്കുന്നു.

കുറച്ചു ദിവസങ്ങളായി ഞാന്‍ ഫേസ് ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ച് പറയണമെന്ന് തോന്നി. കുടുക്ക് 2025 എന്ന എന്റെ സിനിമയിലെ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനത്തെ ഭാഗം ഒരു ലിപ് ലോക്ക് സീനാണ്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ആ പാട്ടിറങ്ങിയതിന് പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു. അതില്‍ ലിപ്ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു.

ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവായിരുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്റെ ഭര്‍ത്താവാണ് ഈ പാട്ട് പ്രൊമോട്ട് ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ എനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യയും സപ്പോര്‍ട്ടീവ് ആയിരുന്നു എന്ന് പറഞ്ഞിരുന്നു.

- Advertisement -

സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് കിട്ടിയത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആ ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തകനെ സപ്പോര്‍ട്ടുചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി. അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല.

- Advertisement -

ഞങ്ങള്‍ രണ്ടു പേരും ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍ വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ്ലോക്ക് ചെയ്തിരിക്കുന്നത്. ഇന്ന് എന്റെയും അര്‍ജുന്റേയും പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാന്‍ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു. നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലേ എന്നാണ് അതിലൂടെ ചോദിച്ചത്. ആദ്യം എന്നെ ശവം എന്നൊക്കെയാണ് ആ കുട്ടി വിളിച്ചത്. ആദ്യം ഭീഷണിയൊക്കെയായിരുന്നു. പിന്നീട് സോറിയൊക്കെ പറഞ്ഞു. എന്നോട് ആ സ്റ്റോറി ഡിലീറ്റ് ചെയ്യാനൊക്കെ ആവശ്യപ്പെട്ടു.

ആ കുട്ടി പറഞ്ഞത് അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ്. ശരി. എന്റെ സിനിമ ഇഷ്ടമില്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറഞ്ഞോളൂ, അഭിനയം ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞോളൂ. ആ സീന്‍ ഇഷ്ടമായില്ലെങ്കില്‍ അത് കാണണ്ട. എന്നാല്‍ ഒരാളുടെ പേഴ്സണല്‍ ലൈഫിനെ ചൊറിഞ്ഞുകൊണ്ടാവരുത് അത്.

ലിപ് ലോക്ക് ചെയ്യാന്‍ എന്നെ വിടാന്‍ എന്റെ ഭര്‍ത്താവിന് നാണമില്ലേ എന്നൊക്കെ ചോദിക്കേണ്ടതുണ്ടോ? എന്റെ കല്യാണത്തിന് മുന്‍പും ഞാന്‍ സിനിമയാണ് ചെയ്തുകൊണ്ടിരുന്നത്. എന്റെ കല്യാണത്തിനു മുന്‍പ് ഷൂട്ട് ചെയ്ത സിനിമയാണിത്. പിന്നെ ഞാന്‍ എന്താണെന്നും എന്റെ തൊഴിലെന്താണെന്നും അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നതില്‍ ലിമിറ്റേഷന്‍ വെക്കേണ്ടതില്ലല്ലോ.

- Advertisement -

കല്യാണം കഴിഞ്ഞതുകൊണ്ട് ഇപ്പോള്‍ തെറിവിളിക്കുന്നതു മുഴുവന്‍ ഭര്‍ത്താവിനെയാണ്. കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇത് കേള്‍ക്കേണ്ടത് എന്റെ അച്ഛനും അമ്മയും ആകുമായിരുന്നു. മലയാള സിനിമയില്‍ ലിപ്ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയുള്ളൂ? പെണ്ണുങ്ങള്‍ക്ക് പറ്റില്ലേ? അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ മാത്രം എന്തുകൊണ്ട് വിമര്‍ശനം കേള്‍ക്കുന്നു.

ലിപ്ലോക്ക് ചെയ്ത കിച്ചു ഹീറോ ആയി, എനിക്ക് വിമര്‍ശനവും കിട്ടുന്നു. ഈ കമന്റ്സ് എന്നെയോ അര്‍ജുനെയോ ബാധിക്കുന്നില്ല. ഇതൊക്കെ അവഗണിച്ചുകളയണമെന്നാണ് അര്‍ജുന്‍ പറയുന്നത്. പക്ഷേ അര്‍ജുന്റെ സഹോദരങ്ങളും കുടുംബവുമെല്ലാം ഇത് കാണുന്നുണ്ടാവില്ലേ. അവര്‍ക്ക് എന്തായിരിക്കും തോന്നുക. ഇതെല്ലാം ഞങ്ങളുടെ കുടുംബം കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

അവരുടെ മകനെപ്പറ്റി ഇത്ര മോശം കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ക്ക് വിഷമം തോന്നില്ലേ. സന്തോഷമായി പോകുന്ന എന്റെ ഫാമിലി ലൈഫിനെ ചൊറിയാന്‍ നില്‍ക്കരുത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്നും അത് അവരുടെ വീട്ടുകാര്‍ കണ്ടാല്‍ പ്രശ്നമാണെന്നുമൊക്കെയാണ് ആ കുട്ടി പറയുന്നത്. പക്ഷേ എനിക്കത് ഡിലീറ്റ് ചെയ്യാന്‍ തോന്നുന്നില്ല. എന്തിന് ഞാന്‍ ഡിലീറ്റ് ചെയ്യണം.

എത്ര മെയില്‍ ആര്‍ട്ടിസ്റ്റുകള്‍ മലയാള സിനിമയില്‍ കിസിങ് സീനില്‍ അഭിനയിക്കുന്നു. അത് അഭിനയം മാത്രമാണ്. കാണാന്‍ ഇഷ്ടമല്ലെങ്കില്‍ കാണേണ്ട. ഇത് കാണുകയും ചെയ്യും മാറിയിരുന്ന് പേഴ്സണല്‍ ലൈഫിനെ കുറ്റം പറയുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. നടിമാര്‍ മാത്രം ഇത്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്,” ദുര്‍ഗ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week