കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വിധി ഡിസംബർ എട്ടിന്. വിചാരണ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റി വച്ചു. ഏഴുവർഷം നീണ്ട വിചാരണ നടപടികളാണ് അവസാനിക്കുന്നത്.
പ്രോസിക്യൂഷനോട് ചില സംശയങ്ങൾ കോടതി നേരത്തെ ചോദിച്ചിരുന്നു. അതിന് മറുപടി ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറയാൻ ഡിസംബർ എട്ടിലേക്ക് മാറ്റിയിരക്കുന്നത്.
ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


