KeralaNews

നടിയെ ആക്രമിച്ച കേസ്: സർക്കാർ തുടരന്വേഷണം അട്ടിമറിയ്ക്കുന്നു,അതിജീവതയുടെ ഹര്‍ജി ജൂലൈ 13ന് പരി​ഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച അതിജീവതയുടെ ഹര്‍ജി ജൂലൈ 13ന് പരി​ഗണിക്കും. നടിയെ പീഡിപ്പിച്ച്‌ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച്‌ അതിജീവിത നല്‍കിയ ഹര്‍ജി ബുധനാഴ്ച പരി​ഗണിക്കാന്‍ മാറ്റി.

ദിലീപിന്റെ അഭിഭാഷകരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് അതിജീവിത ആരോപിക്കുന്നു.

സംഭവത്തില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ചു കുറ്റപത്രം നല്‍കാന്‍ നീക്കമുണ്ടെന്ന് അതിജീവിത കോടതിയില്‍ പറയുന്നു. അതിനാല്‍ അന്വേഷണത്തിന് മേല്‍ ഹൈക്കോടതി നോട്ടം വഹിക്കണമെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പുനപരിശോധനയ്‌ക്ക് അനുമതി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം മറ്റൊരു ഹര്‍ജിയില്‍ കോടതി അനുവദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button