28.9 C
Kottayam
Friday, May 3, 2024

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വിചാരണ കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. വിചാരണ കോടതിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ തെളിയിക്കാന്‍ പുതിയ തെളിവുകള്‍ അടക്കം ഹാജരാക്കാന്‍ സാധിച്ചാല്‍ ഹര്‍ജി നിലനില്‍ക്കും. മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹൈക്കോടതി വിധിക്ക് എതിരെയാണ് സുപ്രിം കോടതിയെ സമീപിക്കുന്നതെങ്കിലും പുതിയ തെളിവുകള്‍ വിചാരണ കോടതിക്ക് എതിരെ ഉണ്ടെങ്കില്‍ അതിന് സാധിക്കും എന്ന നിയമോപദേശമാണ് മുതിര്‍ന്ന അഭിഭാഷകര്‍ സര്‍ക്കാരിന് നല്‍കിയത്. ഇതനുസരിച്ച് പുതിയ തെളിവുകളും തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും അടക്കമുള്ളവ കൂടി ഹാജരാക്കാന്‍ സാധിക്കും എന്ന് സംസ്ഥാനം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കാനുള്ള തീരുമാനം.

സിആര്‍പിസി 406 പ്രകാരം ആകും ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യുക. കോടതി മാറ്റത്തിനുളള ആവശ്യം ആകും പ്രധാന അഭ്യര്‍ത്ഥന. ഹൈക്കോടതി നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്ന് സര്‍ക്കാര്‍ വാദിക്കും. 2013ലെ ഭേദഗതി പ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നും ചൂണ്ടിക്കാട്ടും.

കേസില്‍ ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. വിചാരണ കോടതി മാറ്റണം എന്ന ആവശ്യത്തിനൊപ്പം വിചാരണ സമയവും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week