ശബ്ദം ദിലീപിന്റേത് തന്നെ, ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്നും ഫൊറൻസിക് റിപ്പോർട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളിലെ സംഭാഷണം ദിലീപിന്റേത് തന്നെയാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. സംഭാഷണത്തിലെ മറ്റുള്ളവരുടെ ശബ്ദവും ഫൊറന്‍സിക് പരിശോധനയില്‍ തിരിച്ചറിഞ്ഞു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ മിമിക്രിയാണെന്നായിരുന്നു നേരത്തെ പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളിക്കളയുന്നതാണ് ഫൊറന്‍സിക് പരിശോധനാഫലം.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ വ്യാഴാഴ്ചയും കോടതിയില്‍ വാദം നടന്നു. കേസില്‍ ദിലീപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രോസിക്യൂഷന്റെ വാദമാണ് വ്യാഴാഴ്ച നടന്നത്. ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ എതിര്‍വാദം കേള്‍ക്കാനായി കേസ് ഒക്ടോബര്‍ 13-ലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News