32.3 C
Kottayam
Thursday, May 2, 2024

നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; കോട്ടയത്ത് യുവാവ് അറസ്റ്റില്‍

Must read

കോട്ടയം: തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാന്‍ (25) ആണ് കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.

യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ ഒളിച്ചു. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

കഞ്ചാവു കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം റെയില്‍വേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week