നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡര്‍ കൊച്ചിയിൽ മരിച്ച നിലയില്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറെ ലോഡ്ജ്മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ കുട്ടനാട് സ്വദേശിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിനെയാണ് കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് ഷെറിനെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ സംശയം. പോലീസ് സംഘം ലോഡ്ജ് മുറിയിലെത്തി പരിശോധന നടത്തി. ഷെറിന്റെ മൊബൈല്‍ ഫോണും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. മോഡലായ ഷെറിന്‍ ദീര്‍ഘനാളായി കൊച്ചിയിലായിരുന്നു താമസം.

പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News