24.2 C
Kottayam
Saturday, June 6, 2026

അമല പോൾ ​ഗർഭിണി; സന്തോഷ വാർത്ത പങ്കുവെച്ച് നടിയും ഭർത്താവും; ഇത്ര പെട്ടെന്നോയെന്ന് ആരാധകർ

Must read

ചെന്നൈ:വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ സന്തോഷവാർത്ത പങ്കുവെച്ച് നടി അമല പോൾ. ഗർഭിണിയാണെന്ന വിവരമാണ് നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. ചുവന്ന വസ്ത്രത്തിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ അമല പോൾ പങ്കുവെച്ചിട്ടുണ്ട്. ഒന്നും ഒന്നും മൂന്നാണെന്ന് ഇപ്പോഴെനിക്കറിയാമെന്നും ന‌ടി കുറിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം നവബർ അഞ്ചാം തിയതിയാണ് അമല പോൾ വിവാഹിതയായത്. വിവാഹത്തിന് കുറച്ച് നാളുകൾക്ക് മുമ്പാണ് പങ്കാളിയുടെ ചിത്രം അമല പങ്കുവെച്ചത്.

അമ്മയാകുന്നെന്ന സന്തോഷ വാർത്ത അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി എത്തിയത്. ഭൂരിഭാ​​ഗം പേരും അമലയ്ക്കും ജ​ഗത്തിനും ആശംസകൾ അറിയിച്ചു. ചിലർ മറ്റ് ചില ചോദ്യങ്ങളും ഉന്നയിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുമ്പാണ് അമല ​ഗർഭിണിയായിരിക്കുന്നത്. നടി വിവാഹത്തിന് മുമ്പേ ​ഗർഭിണി ആയിരിക്കാം, അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സംവിധായകനായ എഎൽ വിജയ്നെ ആണ് നടി നേരത്തെ വിവാഹം ചെയ്തത്. എന്നാൽ 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം അഭിനയ രം​ഗത്ത് സജീവ സാന്നിധ്യമായി അമല പല വിവാദങ്ങളിലും അകപ്പെട്ടു. ​ഗോസിപ്പുകൾ നടിയെ തേ‌ടി തുടരെ വന്നു. ഇതിനിടെ അച്ഛന്റെ മരണമുൾപ്പെ‌ടെ അമലയെ ഏറെ ബാധിച്ചു.

സിനിമാ അഭിനയം നിർത്താൻ പോലും ആലോചിച്ചിരുന്നെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടി പറയുകയുമുണ്ടായി. വിവാഹമോചനത്തിന് ശേഷം പല പ്രതിസന്ധികളും അമലയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുൻ കാമുകൻ ഭുവനിന്ദർ സിം​ഗിനെതിരെ അമല പരാതി നൽകിയ സാഹചര്യവും ഉണ്ടായി.

- Advertisement -

ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായെടുത്ത ഫോട്ടോ ബ്രേക്കപ്പിന് ശേഷം സോഷ്യൽ മീഡിയയിൽ വിവാഹ ഫോട്ടോയെന്ന പേരിൽ പ്രചരിപ്പിച്ചെന്നും തന്നെ ഭീഷണിപ്പെടുത്തുന്നെന്നുമാണ് അമല പോൾ ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭുവനിന്ദറിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ സംഭവങ്ങളെല്ലാം നടിയെ ​ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വിഷയമാക്കി. പ്രശ്നങ്ങളെല്ലാം അവസാനിച്ച് ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോൾ.

- Advertisement -

മുൻ ഭർത്താവ് എഎൽ വിജയും മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ട് വർഷങ്ങളായി. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ വിജയ് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുമുണ്ട്. അമല പോൾ-എഎൽ വിജയ് വിവാഹമോചനത്തെക്കുറിച്ച് പല ​ഗോസിപ്പുകൾ വന്നിരുന്നു. രണ്ട് മതത്തിൽ പെട്ടവരാണ് അമലയും വിജയും. വിവാഹ ശേഷം വിജയുമായും സംവിധായകന്റെ കുടുംബവുമായും അമലയ്ക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

സിനിമകളിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് അമല പോൾ രണ്ടാമത് വിവാഹിതയായത്. മലയാള ചിത്രങ്ങളായ ആടുജീവിതം, ലെവൽ ക്രോസ് ഉൾപ്പെ‌ടെ ഒരുപി‌ടി സിനിമകൾ അമലയുടേതായി പുറത്തിറങ്ങാനുണ്ട്. പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതം ബ്ലെസിയാണ് സംവിധാനം ചെയ്യുന്നത്.

ജിത്തു ജോസഫാണ് ലെവൽ ക്രോസ് സംവിധാനം ചെയ്യുന്നത്. ടീച്ചർ എന്ന മലയാള ചിത്രം, ബോളിവുഡ് ചിത്രം ഭോല എന്നീ സിനിമകളിലാണ് അമലയെ പ്രേക്ഷകർ അവസാനമായി കണ്ടത്. നടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week