25.5 C
Kottayam
Friday, June 5, 2026

അന്ന് വിഷമിച്ചിരുന്ന സമയത്ത് പിഷാരടി ചേട്ടന്‍ എന്റെയടുത്ത് വന്ന് ചില കാര്യങ്ങള്‍ പറഞ്ഞു; അനുഭവം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

Must read

സിനിമയില്‍ നാല് വര്‍ഷം പിന്നിടുകയാണ് മലയാളികളുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ ഐശ്വര്യയുടെ സിനിമാ ജീവിതം മണിരത്നത്തിന്റെ സിനിമയില്‍ വരെ എത്തിനില്‍ക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ തന്നെ സംബന്ധിച്ച് ലഭിച്ചതെല്ലാം ബോണസാണെന്ന് പറയുകയാണ് ഐശ്വര്യ. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഐശ്വര്യ സംസാരിക്കുന്നത്.

”സിനിമയില്‍ എത്തുമെന്ന് വിചാരിക്കാതെ ഇവിടെ എത്തിയ ഒരാളാണ് ഞാന്‍. നിരവധി മനോഹരമായ കഥാപാത്രങ്ങള്‍ എനിക്ക് ഈ യാത്രയില്‍ ലഭിച്ചു. പുറത്തുനിന്നുവരുന്നവര്‍ നേരിടേണ്ടി വരുന്നത്ര സ്ട്രഗിള്‍ യഥാര്‍ത്ഥത്തില്‍ എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ചിലയാളുകള്‍ എന്നെക്കാണുമ്പോള്‍ ഭയങ്കര സ്ട്രഗിളായിരുന്നല്ലേ സിനിമയിലേക്കുള്ള യാത്ര എന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ ഇങ്ങനെ ആലോചിക്കും. അങ്ങനെയല്ലല്ലോ എന്ന്.

നല്ലൊരു യാത്ര തന്നെയായിരുന്നു ഇതുവരെ. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്ക് സാധിച്ചു. മണിരത്നം സാറിന്റേതുള്‍പ്പെടെ. അതുപോലെ തെലുങ്ക് സിനിമയൊന്നും ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവരൊക്ക എന്നെ വിളിച്ചു.

ഒരിക്കല്‍ ഞാന്‍ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കുകയാണ്. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയ്ക്കിടെയാണ്. ആ ചിത്രത്തില്‍ രമേഷ് പിഷാരടി ചേട്ടന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അദ്ദേഹം വളരെ സ്പെഷ്യല്‍ ആയിട്ടുള്ള ഒരു വ്യക്തിയാണ്. സംസാരിച്ചിരിക്കാനൊക്കെ ഭയങ്കര രസമാണ്. നമ്മള്‍ പ്രതീക്ഷിക്കാത്ത ചില പോയിന്റ്സൊക്കെ പുള്ളി പറയും.

- Advertisement -

നമ്മള്‍ മൂഡ് ഓഫ് ആണെങ്കിലും ആ ഒരൊറ്റ പോയിന്റില്‍ നമ്മള്‍ കൂളാവും. ഞാന്‍ എന്തോ ഒരു കാര്യത്തില്‍ വിഷമിച്ചിരിക്കുകയാണ്. പുള്ളി അടുത്തുവന്നപ്പോള്‍ ഞാന്‍ അക്കാര്യം പറഞ്ഞു. അപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു. ഐശൂ ഒരു അഞ്ച് വര്‍ഷം മുന്‍പേ നീ വിചാരിച്ചോ നീ സിനിമയില്‍ വരുമെന്ന്, ഇങ്ങനത്തെ സിനിമകള്‍ കിട്ടുമെന്ന്, അപ്പോള്‍ കിട്ടുന്നതെല്ലാം ബോണസാണ്. അങ്ങനെ കാണൂ.. അതാണ് എന്റേയും ഇപ്പോഴത്തെ ഒരു മോഡ്. കിട്ടുന്നതെല്ലാം ബോണസാണ്,” ഐശ്വര്യ പറയുന്നു.

- Advertisement -

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുക. നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയില്‍ ഒരുങ്ങുന്നത്. ബിസ്മി സ്പെഷ്യല്‍, കുമാരി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് താരത്തിന് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week