24.7 C
Kottayam
Monday, November 18, 2024
test1
test1

കൃഷ്ണകുമാറിനെതിരെ നടി പ്രാപ്തി; പൊട്ടിത്തെറിച്ച് അഹാന

Must read

കൊച്ചി:സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അഹാന കൃഷ്ണ. കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്നു വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ചാണ് പ്രാപ്തി, നടന്റെ കുടുംബഫോട്ടോ പങ്കിട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ നിലപാടിനെ അനുകൂലിച്ചവരാണെന്നും പേസ്റ്റിൽ പറയുന്നത്. ഇതിനെതിരെയാണ് അഹാന തുറന്നടിച്ചത്.

‘‘മറ്റൊരാളുമായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അതിലേക്ക് അവരുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് തീർത്തും അരോചകവും വെറും മൂന്നാംകിട പ്രവൃത്തിയുമാണ്. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളുടെ പ്രവൃത്തി ആലോചിക്കുമ്പോൾ നിങ്ങളെ ഒരു സമയത്ത് ഞാൻ പിന്തുണച്ചിരുന്നല്ലോയെന്ന ചോദ്യമാണ് മനസ്സിൽ വരുന്നത്.

ഇനി ഞാൻ എന്റെ കാര്യം പറയാം. ഇക്കാര്യത്തിൽ ഞാൻ എവിടെയെങ്കിലും പ്രതികരിച്ചിരുന്നോ? ഒരിക്കലുമില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്റെ ഫോട്ടോ പങ്കിട്ടത്? വസ്തുത മനസ്സിലാക്കാൻ ഒരു രണ്ട് മിനിറ്റെങ്കിലും നിങ്ങൾ എന്തുകൊണ്ടാണ് ചെലവിടാതിരുന്നത്? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീർത്തിപ്പെടുത്തലോ? അതോ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണോ? 

ഒരിക്കൽ നിങ്ങളുടെ അഭ്യുദയകാംക്ഷിയായിരുന്നു. അത് നിങ്ങൾക്കും അറിയുന്ന കാര്യമാണ്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരമൊരു കാര്യത്തിന് വേണ്ടി ശ്രദ്ധപിടിച്ചുപറ്റാൻ നിങ്ങൾ നടത്തിയ ഈ പ്രവൃത്തി ഹൃദയഭേദകമാണ്. ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങൾ ഇങ്ങനെ ചെയ്തത് നിങ്ങളിലെ കൗടില്യം ഒന്നുകൊണ്ടു മാത്രമാണ്.

prapti-ahaana

എന്റെ അച്ഛന്റെ രാഷ്ട്രീയം കണക്കിലെടുത്ത്, ദിവസേന മുഖമില്ലാത്ത നിരവധി വിഡ്ഢികൾ എന്റെ അമ്മയുടെയും അനുജത്തിമാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വെറുപ്പ് തുപ്പുന്നുണ്ട്. ഞങ്ങൾ വ്യത്യസ്തർ ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്നും മനസ്സിലാക്കാനുള്ള അടിസ്ഥാനം പോലും അവർക്കില്ല. കുറഞ്ഞപക്ഷം അവർക്ക് മുഖമില്ലെന്നെങ്കിലും വയ്ക്കാം.

പക്ഷേ നിങ്ങളുടെ കാര്യമോ? നിങ്ങൾ അതിനെക്കാൾ കഷ്ടമാണ്. ലജ്ജ തോന്നുന്നു. കൃത്യമായ സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചാൽ, അത് തെറ്റായിപോകും. വീണ്ടും പറയുന്നു, നാണക്കേട്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ ലജ്ജിക്കൂ. ഷെയിം ഓൺ യു പ്രാപ്തി എലിസബത്ത്.’’–അഹാന പറഞ്ഞു.

ജാൻ–എ–മൻ എന്ന സിനിമയിൽ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് പ്രാപ്തി എലിസബത്ത്. ചുറ്റുപാടും നടക്കുന്ന വിഷയങ്ങളെ ട്രോളുന്ന പ്രാപ്തിയുടെ വിഡിയോ റീൽസുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അപേക്ഷയാണ്, സ്പീക്കറൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്ത് വെക്കണം;പുഷ്പ 2 റിലീസിൽ തിയേറ്ററുകാരോട് പൂക്കുട്ടി

കൊച്ചി:മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്...

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ്...

'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ​വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ...

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.