CrimeKeralaNews

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ തുറന്നു; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ചു നിയമവിരുദ്ധമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്നു വ്യക്തമല്ല.

ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്നു ചോര്‍ന്നുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും. വിശദമായ റിപ്പോർട്ടു നൽകാൻ കോടതി ആവശ്യപ്പെട്ടു. ഇതു പരിശോധിച്ച ശേഷം മാത്രം കൂടുതൽ സമയം നൽകണോ എന്നു തീരുമാനിക്കുമെന്നു കോടതി അറിയിച്ചു. തുടരന്വേഷണത്തിനു കൂടുതല്‍ സമയം നല്‍കുന്നതിനെ എതിര്‍ത്തു കേസിലെ പ്രതിയായ നടൻ ദിലീപും കോടതിയില്‍ ഹര്‍ജി നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button