28.2 C
Kottayam
Friday, June 5, 2026

ഉമ്മന്‍ചാണ്ടി ചത്തു,എന്തിനാണ് മൂന്നു ദിവസം അവധി,അധിക്ഷേപിച്ച് നടന്‍ വിനായകന്‍,സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുന്നു

Must read

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍.ആരാണ് ഉമ്മന്‍ചാണ്ടി,ഉമ്മന്‍ചാണ്ടി ചത്തു,എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് ഫേസ്ബുക്ക് ലൈവിലെത്തി വിനായകന്‍ ചോദിയ്ക്കുന്നത്.

ആരാണ് ഈ ഉമ്മന്‍ചാണ്ടി,എന്തിനാടോ മൂന്നു ദിവസമൊക്കെ,നിര്‍ത്തിയിട്ട് പോ..പത്രക്കാരോടാണ് പറയുന്നത്.ഉമ്മന്‍ചാണ്ടി ചത്തു അതിന് ഞങ്ങള്‍ എന്തുചെയ്യണം.എന്റെ അഛനും നിങ്ങളുടെ അഛനും ചത്തു.അതിനിപ്പം ഞങ്ങളെന്തു ചെയ്യണം.നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിയ്ക്കില്ലെന്നും വിനായകന്‍ പറഞ്ഞു.

മലയാളികൾ ഏറെ നെഞ്ചിലേറ്റിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ നിൽക്കുകയാണ് കേരളക്കര. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആളുകളാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാൻ എത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സമയം മുതൽ അദ്ദേഹത്തെ കാണാൻ എംസി റോഡിന്റെ ഇരു സൈഡുകളിലും ആളുകൾ നിറഞ്ഞ് നിന്നിരുന്നു. വാർത്ത ചാനലുകളിൽ ഇതിന്റെ സംപ്രേക്ഷണവും ഉണ്ടായിരുന്നു.

- Advertisement -

ഇത്തരം വീഡിയോ ചെയ്തു പൊങ്കാല മേടിക്കാതെ ഉറങ്ങാതിരിക്കാൻ പറ്റില്ലേയെന്നും നിരവധി പേരാണ് വിനായകനോട് ചോദിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ ചെയ്ത വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുൻമുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്ക് എതിരെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇത്തരമൊരു ആക്ഷേപം നടത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. വിമർശനം ഉയർന്നത്തോടെ വിനായകൻ വീഡിയോ ഡിലീറ്റ് ചെയ്തു.

- Advertisement -

ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂർ പിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. 

സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണി‌ഞ്ഞ്, പലവിധ രീതിയിൽ ജീവിതത്തെ സ്പർശിച്ച കഥകൾ പങ്കുവച്ച്, ജനം തെരുവിൽ കാത്ത് നിൽക്കുകയാണ് ഇപ്പോഴും. വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ, അവസാനമായി പ്രിയനേതാവിനെ കാണാനുള്ള ശ്രമത്തിലാണ് എല്ലാവരും.

ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര. 22 മണിക്കൂർ പിന്നിട്ടപ്പോൾ എത്തിയത് 124 കിലോമീറ്റർ ഇപ്പുറം തിരുവല്ലയിലായിരുന്നു. കൊട്ടാരക്കരയിലും അടൂരും ചെങ്ങന്നൂരും, ജനസാഗരം ഇരമ്പിയെത്തി. വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാൻ കഴിയാത്ത വിധം ജനം തിങ്ങിനിറഞ്ഞു. നേതാക്കൾ ഏറെ പണിപ്പെട്ടാണ് വിലാപയാത്രയ്ക്ക് വഴിയൊരുക്കിയത്. 

- Advertisement -

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെ‍ർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week