KeralaNews

ഫ്‌ളാറ്റില്‍ ബഹളം, സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ പോലീസുകാരെ പച്ചത്തെറി, വിനായകൻ വീണ്ടും വില്ലനായപ്പോൾ

കൊച്ചി:ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിവാദത്തില്‍ കുടുങ്ങി നടന്‍ വിനായകന്‍. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ കേസില്‍ വിനായകനെ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ കേസിലാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. വിനായകന്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയതായും പൊലീസ് പറഞ്ഞു.

പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിനായകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു.

ഇന്ന് വൈകുന്നേരം ഫ്‌ളാറ്റില്‍ ബഹളമുണ്ടാക്കിയ സംഭവത്തില്‍ താരത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഫ്‌ളാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും നടന്‍ അസഭ്യം വിളിച്ചതായാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ച സാഹചര്യത്തില്‍ വിവാദ പരാമര്‍ശങ്ങളുമായി വിനായകന്‍ രംഗത്തെത്തിയതായിരുന്നു താരത്തിന്റേതായി പുറത്ത് വന്ന ഒടുവിലുത്തെ വിവാദം. ഫേസ് ബുക്ക് ലൈവിലൂടെയായിരുന്നു അന്ന് വിവാദമായ വീഡിയോ വിനായകന്‍ പങ്ക് വച്ചത്. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താരത്തിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button