23.7 C
Kottayam
Sunday, June 14, 2026

ഡിഎംകെ വോട്ടിന് വേണ്ടി കോണ്‍ഗ്രസിന് ഒപ്പം ചേരുന്നു; അഴിമതി നടത്താന്‍ ബിജെപിക്ക് ഒപ്പം; മോദി ഡിഎംകെയുടെ രഹസ്യ ഉടമ; ആഞ്ഞടിച്ച് വിജയ്

Must read

ചെന്നൈ: ഡിഎംകെ – ബിജെപി നേതൃത്വങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് നടനും ടിവികെ പ്രസിഡന്റുമായ വിജയ്. ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബം മാത്രം നന്നായി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും?. ആദ്യ സമ്മേളനം മുതല്‍ ഡിഎംകെ വേട്ടയാടുന്നുവെന്നും വിജയ് വ്യക്തമാക്കി.

ബിജെപിയെ പോലെ തന്നൈ ഡിഎംകെയും ഫാസിസം കാട്ടുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദിയുടെയും സ്റ്റാലിന്റെയും പേരെടുത്തായിരുന്നു വിമര്‍ശനം. പ്രവര്‍ത്തകരെ ദ്രോഹിക്കാന്‍ ഡിഎംകെയ്ക്ക് എന്ത് ആവകാശമെന്നും വിജയ് ചോദിച്ചു.

- Advertisement -

നിയമം പാലിക്കുന്നതുകൊണ്ട് മാത്രമാണ് സംയമനം പാലിക്കുന്നത്. പ്രകോപിപിച്ചാല്‍ ടിവികെ കൊടുങ്കാറ്റ് ആയി മാറും. പേരെടുത്ത് വിമര്‍ശിക്കുന്നതില്‍ പേടിയില്ലെന്ന് വിജയ് പറഞ്ഞു. ഡിഎംകെ വോട്ടിന് വേണ്ടി കോണ്‍ഗ്രസിന് ഒപ്പം ചേരുന്നു.

- Advertisement -

അഴിമതി നടത്താന്‍ ബിജെപിക്ക് ഒപ്പം കൂടുന്നുവെന്നും. മോദി ഡിഎംകെയുടെ രഹസ്യ ഉടമയാണെന്നും വിജയ് ആരോപിച്ചു. ഇവിടെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലാണ് മത്സരമെന്നും വിജയ് വ്യക്തമാക്കി.

- Advertisement -

വഖ്ഫ് ഗേദഗതിക്കെതിരെ ടിവികെ വീണ്ടും രംഗത്തെത്തിയിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ ജനറല്‍ ബോഡിയില്‍ പ്രമേയം അവതരിപ്പിച്ചു.മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ ലംഘിക്കരുത്.

ത്രിഭാഷാ നയം അംഗീകരിക്കാനാകില്ല. ടിവികെ ഒരുഭാഷയ്ക്കും എതിരല്ല. എന്നാല്‍ ഒരുഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ല. ജനസംഖ്യ അടിസ്ഥാനത്തില്‍ ലോക്‌സഭ മണ്ഡലപുനര്‍ക്രമീകരണം നടത്തരുത്. മണ്ഡലങ്ങളുടെ നിലവിലുള്ള എണ്ണം നിജപ്പെടുത്തണം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് കവരരുത്. ടാസ്മാക്കിലെ ക്രമക്കോട് , 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുന്നതില്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടണം.

പരന്തൂര്‍ വിമാനപദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജാതിസെന്‍സസ് നടത്തണം. ജനറല്‍ ബോഡി അംഗീകരിച്ച പ്രമേയമാണിത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാന്‍ വിജയെ ചുമതലപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

Popular this week