കോട്ടയം:ഇത്ര സുന്ദരനായിട്ടും കെട്ടാൻ പ്ലാൻ ഒന്നുമില്ലെ എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയായാണ് ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ലല്ലോ എന്ന് ഉണ്ണിമുകൻ മറുപടി പറഞ്ഞത് മനുഷ്യർ സുന്ദരരായിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല എല്ലാത്തിനും അതിന്റേതായ സമയമുണ്ട് നടൻ പറഞ്ഞു.കോട്ടയം മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ
തൻറെ യഥാർത്ഥ പേര് ഉണ്ണികൃഷ്ണൻ എന്നായിരുന്നു ഉണ്ണിമുകുന്ദൻ വെളിപ്പെടുത്തി. ആദ്യത്തെ തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ജയകൃഷ്ണൻ എന്നായിരുന്നു തൻറെ പേര്. പക്ഷേ അന്ന് സിനിമയുടെ അണിയറക്കാരോട് പേര് മാറ്റാൻ പറയാൻ കഴിഞ്ഞില്ല. പിന്നീട് മലയാളം ചിത്രത്തിൽ അഭിനയിച്ചപ്പോൾ അഭയരാജ് എന്നായിരുന്നു പേര് മാറ്റിയത്; പക്ഷേ ഉണ്ണി എന്ന പേര് തനിക്ക് വേണമെന്ന് പറഞ്ഞതോടെ അച്ഛൻറെ പേരായ മുകുന്ദനും ഒപ്പം ചേർക്കുകയായിരുന്നു ഇങ്ങനെയാണ് താൻ ഉണ്ണിമുകുന്ദരായി മാറിയത് താരം പറഞ്ഞു.
കുട്ടിക്കാലത്ത് കടുത്ത ആസ്മാ രോഗിയായിരുന്നു താൻ ഏഴാം ക്ലാസ് മുതലാണ് കായിക പരിശീലനം ആരംഭിച്ചത്. അമ്മയായിരുന്നു പ്രേരണ, നിരന്തരമായ പരിശീലനത്തിനോടുവിലാണ് ഇന്നത്തെ നിലയിൽ എത്തിയത് കുട്ടികളുടെ ആവശ്യത്തിനു വഴങ്ങി സ്റ്റേജിൽ ഉണ്ണിമുകുന്ദൻ പുഷ് അപ്പും ചെയ്തു.
തൻറെ സിനിമ ജീവിതത്തിന് അമ്മയും അച്ഛനും പിന്തുണച്ചപ്പോഴാണ് സിനിമാ മേഖലയിൽ തന്നെ ജീവിതം തുടരാമെന്ന് ധാരണ ഉണ്ടായത് പഠനകാലത്ത് ശരാശരി വിദ്യാർഥിയായിരുന്നു സഹോദരി എല്ലാ ക്ലാസുകളിലും ഒന്നും രണ്ടും റാങ്കുകൾ നേടിയപ്പോൾ തനിക്ക് പത്തും പതിനൊന്നും റാങ്കുകളാണ് പലപ്പോഴും ലഭിച്ചത് .
എന്നാൽ നിരന്തരമായ തുടർ പഠനത്തിലൂടെ താനും ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നതായി പറഞ്ഞു പുതിയ സിനിമയായ ജയ് ഗണേശൻ ഏപ്രിലിൽ റിലീസ് ചെയ്യും ആക്ഷൻ,ത്രില്ലർ റൊമാൻറിക് ഗണങ്ങളിൽ പെടുന്ന സിനിമകൾ ഇറങ്ങാൻ ഉണ്ടെന്നും പറഞ്ഞു.