26.7 C
Kottayam
Monday, May 6, 2024

ജോൺ ഹോനായി വിട പറഞ്ഞു,ഓർമ്മയായത് മലയാളത്തിലെ ക്ലാസിക് വില്ലൻ

Must read

കൊച്ചി:പ്രശസ്ത സിനിമ സീരിയല്‍ നടന്‍ റിസബാവയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് മലയാള സിനിമ ലോകം.ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു റിസബാവ. വില്ലനായാല്‍ തനി വില്ലന്‍. ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ സിനിമ യാത്രയില്‍ വഴിത്തിരിവായത്. മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് വില്ലനിസമാണ് ഇന്‍ ഹരിഹര്‍ നഗറിലൂടെ പിറന്നത്.

ശരീര ഭാഷയും, ഡയലോഗ് ഡെലിവറിയും, ഒന്നിനൊന്ന് മികച്ചതായപ്പോള്‍ ജോണ്‍ ഹോനായി എന്ന കഥാപാത്രവും പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കാരക്ടര്‍ റോളുകളിലും റിസബാവ അഭിനയിച്ചു. സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉള്‍പ്പടെയുള്ള മേഖലയിലും സജീവമായിരുന്നു.

അദ്ദേഹത്തിന്റെ അഭിനയവഴിത്താരയിലൂടെ…

പോക്കിരിരാജ – 2010
അവന്‍ – 2010
ഡൂപ്ലിക്കേറ്റ് – 2009
സൗണ്ട് ഓഫ് ബൂട്ട് – 2008
കോളേജ് കുമാരന്‍ – 2008
മുല്ല – 2008
പരദേശി – 2007
നസ്രാണി – 2007
കിച്ചാമണി എം.ബി.എ. – 2007
ഹലോ – 2007
റോമിയോ – 2007

വടക്കുംനാഥന്‍ – 2006
നേരറിയാന്‍ സി.ബി.ഐ. – 2005
അന്ന – ടി.വി. സിനിമ – 2004
തെക്കേക്കര സൂപ്പര്‍ ഫാസ്റ്റ് – 2004
വിസ്മയത്തുമ്ബത്ത് – 2004
ഇവര്‍ – 2003
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും – 2003
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ – 2002
പുണ്യം – 2001

കവര്‍ സ്റ്റോറി
വര്‍ണ്ണക്കാഴ്ച്ചകള്‍
ലൈ ഈസ് ബ്യൂട്ടിഫുള്‍ – 2000
ക്രൈം ഫയല്‍ – 1999
എഴുപുന്ന തരകന്‍ – 1999
നിറം – 1999
ദി ഗോഡ്മാന്‍ – 1999
സൂര്യവനം – 1998
ദി മാഗ്നിഫയിങ് ലെന്‍സ് – 1997
നഗരപുരാണം – 1997
മാനസം – 1997
അസുരവംശം – 1997
മാന്‍ ഓഫ് ദി മാച്ച്‌ – 1996
ശ്രീരാഗം – 1995

അനിയന്‍ബാവ ചേട്ടന്‍ബാവ – 1995
കളമശ്ശേരിയില്‍ കല്ല്യാണയോഗം – 1995
മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത – 1995
മലപ്പുറം ഹാജി മഹാനായ ജോജി – 1994
വധു ഡോക്ടറാണ് – 1994
ആയിരപ്പറ – 1993
കാബൂളിവാല – 1993
ബന്ധുക്കള്‍ ശത്രുക്കള്‍ – 1993
ഫസ്റ്റ് ബെല്‍
മാന്ത്രികചെപ്പ് – 1992
എന്റെ പൊന്നു തമ്ബുരാന്‍ – 1992
ഏഴരപ്പൊന്നാന – 1992
ചമ്ബക്കുളം തച്ചന്‍ – 1992
ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി – 1992
ഭൂമിക 1991

ഇരിക്കൂ എം.ഡി. അകത്തുണ്ട്…- 1991
ആനവാല്‍ മോതിരം – 1990
ഡോക്ടര്‍ പശുപതി – 1990
ഇന്‍ ഹരിഹര്‍നഗര്‍ – 1990

2011 ല്‍ പുറത്തിറങ്ങിയ കര്‍മ്മയോഗി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കി. കളിമണ്ണ് (2013), കര്‍മ്മയോഗി (2012),ദി ഹിറ്റ് ലിസ്റ്റ് (2012), പ്രണയം (2011) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശബ്ദവും നല്‍കി. 1966 സെപ്റ്റംബര്‍ 24-ന് കൊച്ചിയില്‍ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week