കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് രേവതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുണ്ട്. ഇപ്പോഴിതാ രേവതി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. എണ്‍പതുകളില്‍ വിപ്ലവ ചിന്തകള്‍ മനസിലേറ്റി നീതിയ്ക്കു വേണ്ടി നിലകൊണ്ട ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ എവിടെയാണെന്ന് എന്നാണ് രേവതി ചോദിക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു സഖാവാണ്’ എന്ന ചെഗുവേരയുടെ വാക്കുകളും ചേര്‍ത്താണ് രേവതിയുടെ കുറിപ്പ്. കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
രേവതിയുടെ കുറിപ്പ്:
ചെഗുവേരയെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ്, അന്ന് ഞാന്‍ മലയാളം സിനിമകള്‍ ചെയ്യുകയാണ്. എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ, എണ്‍പതുകളുടെ തുടക്കത്തില്‍ ചെഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരായിരുന്നു.
അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞു നടക്കുകയും ചെയ്തപ്പോള്‍ എനിക്ക് ലജ്ജ തോന്നി. ഞാന്‍ ഇതുവരെ ചെഗുവേരയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത്.
വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്‌കരാണ്, എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്ന പൗരന്മാര്‍, അതും അതേ കേരളത്തില്‍…
പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30- 35 വര്‍ഷം മുമ്പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടു പോയോ? അത്ഭുതം തോന്നുന്നു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കാനും അവരെ നിരീക്ഷിക്കുവാനും പ്രത്യേക സംഘങ്ങളെ സജ്ജമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സിനിമാതാരങ്ങളടക്കം നിരവധി പേരാണ് കേസില്‍ കൂറുമാറിയത്. നടിമാരായ ഭാമ, ബിന്ദുപണിക്കര്‍ എന്നിവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഭാമ കൂറുമാറിയ സമയത്ത് ഡബ്‌ള്യുസിസി അംഗം നടി രേവതി പങ്കുവെച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് ഈയൊരു സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ്. 2020ല്‍ പങ്കു വച്ച കുറിപ്പാണു ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. ഇത്രയേറെ വര്‍ഷത്തെ ജോലി, നിരവധി പ്രൊജക്ടുകള്‍, പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ എല്ലാവരും പിന്‍വലിയുന്നു. സൗഹൃദത്തിന്റെയും ഒരുമിച്ച് ജോലി ചെയ്തതിന്റെയും ഓര്‍മ്മ അപ്പോള്‍ ആര്‍ക്കുമില്ല.
2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു. അവരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോള്‍ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു.
ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തത്. അവളോടൊപ്പം ഇപ്പോഴും കൂടെയുള്ള ആള്‍ക്കാരെ ഓര്‍മിപ്പിക്കാന്‍ എന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിച്ചത്.