ബെംഗളൂരു:കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കമാർ 46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
നടൻ രാജ്കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്തു.
നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന് കഴിഞ്ഞ ദിവസമാണ് ദേഹാസ്വസ്‍ഥ്യം അനുഭവപ്പെട്ടത്. പുനീത് രാജ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. പൊലീസ് കമ്മിഷണര്‍ കമല്‍ പന്ത്, അഡിഷണല്‍ കമ്മിഷണര്‍മാര്‍ സോമുന്ദു മുഖര്‍ജി, മുരുഗൻ എന്നിവര്‍ ആശുപത്രിയിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി പുനീത് രാജ്‍കുമാറിന്റെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാര്‍ഥിക്കുന്നുവെന്ന് ആരാധകരും സഹപ്രവര്‍ത്തകരും സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. എന്നാൽ ആരാധകരുടെ പ്രാർത്ഥനകൾ അസ്ഥാനത്താക്കിയാണ് നടൻ വിടപറഞ്ഞത് .
പുനീത് രാജ്‍കുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റവന്യൂ മന്ത്രി ആ അശോകയും ആശുപത്രിയിലെത്തിയിരുന്നു
ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനായ പുനീത് രാജ്‍കുമാര്‍ കന്നഡ ചലച്ചിത്ര ലോകത്ത് എന്ന് ഏറ്റവും തിരക്കുള്ള നായകനായിരുന്നു.
1985ല്‍ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ‌്തു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന ഓമനപ്പേര് ആരാധകര്‍ ചാര്‍ത്തിനല്‍കിയത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്.