ന്യൂഡൽഹി: ചണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന് നടിയും ബി.ജെ.പി. നേതാവുമായ കങ്കണ റണൗട്ട്. ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢിലെത്തിയപ്പോഴായിരുന്നു സംഭവം. ബഹളത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ, വിവാദത്തിൽപ്പെട്ട സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥയായ കുൽവിന്ദർ കൗറിനെ സസ്പെൻഡ് ചെയ്തു.
കർഷകരെ അപമാനിച്ചതിനാണ് കങ്കണയെ മർദിച്ചതെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില പ്രസ്തവാനകളിൽ ഉദ്യോഗസ്ഥയ്ക്ക് അസംതൃപ്തിയുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ.എസ്.എഫ് അറിയിച്ചിട്ടു.
Kangana Ranaut slapped by CISF constable Kulwinder Kaur at Chandigarh airport for calling protesting farmers Khalistanis. pic.twitter.com/IGfXz2l4os
— Prayag (@theprayagtiwari) June 6, 2024
കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്.
വിമാനത്താവളത്തില്‍ വെച്ച് കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.
പഞ്ചാബിലെ കർഷകർക്ക് എതിരായ പരാമർശത്തിൽ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലർക്കും എതിരെ മോശം ആരോപണങ്ങൾ ഉന്നയിച്ചതാണെന്നും വിഷയം കൃത്യമായി അന്വേഷിക്കും മുമ്പ് ഉദ്യോഗസ്ഥക്ക് എതിരെ കേസെടുത്തത് അംഗീകരിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയെതര വിഭാഗം) നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാൾ പറഞ്ഞു.