നടൻ കമൽ റോയ് അന്തരിച്ചു, ഉർവശിയുടേയും കൽപനയുടേയും കലാരഞ്ജിനിയുടേയും സഹോദരൻ

നടൻ കമൽ റോയ് അന്തരിച്ചു, ഉർവശിയുടേയും കൽപനയുടേയും കലാരഞ്ജിനിയുടേയും സഹോദരൻ

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നുമെന്റെ കണ്ണുനീരിൽ’ എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നത് കമൽ ആണ്. വിനയൻ സംവിധാനം ചെയ്ത ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നടി വിനയ പ്രസാദ് വേഷമിട്ട ശാരദ എന്ന പരമ്പരയിൽ കമൽ റോയ് ശ്രദ്ധേയവേഷത്തിൽ എത്തിയിരുന്നു. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.  

സംവിധായകൻ വിനയൻ കമൽ റോയിയെ അനുസ്മരിച്ചു. “നടൻ കമൽ റോയ് അന്തരിച്ചു. ആദരാഞ്ജലികൾ. കല്യാണ സൗഗന്ധികം എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു.” വിനയൻ എഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News