EntertainmentKeralaNews

കോൺഗ്രസിനെ വിടില്ല,ജോജു ജോർജ് നിയമപോരാട്ടത്തിന്

കൊച്ചി: ഇന്ധന വിലവർധനവിനെതിരേ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരേ പ്രതികരിച്ചതിന് കാർ തല്ലി തകർത്ത സംവത്തിൽ നടൻ ജോജു ജോർജ് നിയമപോരാട്ടത്തിന്. കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ പി.ജെ ജോസഫിന്റെ ജാമ്യഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കക്ഷി ചേരാൻ ജോജു അപേക്ഷ നൽകി. കാർ തകർത്തത് അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള എറണാകുളം ഡി.സി.സിയുടെ സമവായ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കേസിൽ ഹർജി ചേരാനുള്ള ജോജുവിന്റെ തീരുമാനം വരുന്നത്.

തന്റെ മാതാപിതാക്കളെ അസഭ്യം പറയുകയും സ്ത്രീകളോട് മോശമായി പെരുമാറി എന്ന് ആരോപിക്കുകയുമാണ് കോൺഗ്രസ് ചെയ്തത്. ഈ പ്രസ്താവനകൾ പിൻവലിക്കണമെന്നാണ് ജോജു സമവായ ശ്രമങ്ങളുടെ ഭാഗമായി ആവശ്യപ്പെട്ടത്. എന്നാൽ ഇരുകൂട്ടരുടെ ഭാഗത്തും തെറ്റ് സംഭവിച്ചുവെന്നാണ് ഡിസിസി അധ്യക്ഷൻ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ സൂചിപ്പിച്ചത്. ഇതിനിടെയാണ് കേസിൽ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കക്ഷിചേരാനുള്ള നടന്റെ അപേക്ഷ. തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് ജോജുവിന്റെ ആവശ്യം.

മണിക്കൂറുകൾ ദേശീയപാത തടഞ്ഞുവെച്ചുകൊണ്ടുള്ള ഉപരോധസമരമാണ് കോൺഗ്രസ് നടത്തിയത്. രോഗികൾ ഉൾപ്പടെ വഴിയിൽ കുടുങ്ങിയത് കണ്ടാണ് പ്രതികരിച്ചത്. ഈ സമയത്ത് തന്നെ അസഭ്യം പറയുകയും വാഹനം അടിച്ച് തകർക്കുകയുമാണ് കോൺഗ്രസ് പ്രവർത്തകർ ചെയ്തത്. സംഭവത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ വലിയ വേട്ടയാടലുണ്ടായെന്നും വിഷയത്തിൽ കോടതി ഇടപെടൽ വേണം എന്നുമാണ് ജോജി കോടതിയിൽ ആവശ്യപ്പെട്ടത്.

സമവായത്തിനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ ജോജു തനിക്ക് നേരിട്ട ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുമ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി. എറണാകുളം എം.പി ഹൈബി ഈഡൻ ഉൾപ്പെടെയുള്ളവർ മുൻകയ്യെടുത്താണ് പ്രശ്നപരിഹാരത്തിന് നീക്കം നടത്തിയത്. ജോജുവിന്റെ സുഹൃത്തുക്കൾ ഡിസിസി നേതൃത്വവുമായി സംസാരിക്കുകയും കാര്യങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button