EntertainmentKeralaNews

‘എല്ലാവരോടും അദ്ദേഹം ഓകെ ആണെന്ന് പറയാൻ പറഞ്ഞു, പൂർവ്വാധികം ശക്തിയോടെ ബാല ചേട്ടൻ തിരിച്ച് വരും’ നടൻ്റെ ആരോഗ്യ വിവരങ്ങളുമായി എലിസബത്ത്

കൊച്ചി:കടുത്ത ചുമയും വയറുവേദനയും ഉണ്ടയാതിനെ തുടർന്ന് ആശുപത്രിയിലായ നടൻ ബാലയുടെ ആരോഗ്യ വിവരം പങ്കുവെച്ച് പങ്കാളി എലിസബത്ത്. ബാല ഐസിയുവിൽ തുടരുകയാണ് എന്നും താനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാൻ അദ്ദേഹം പറഞ്ഞു എന്നും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഐസിയുവിലാണ്.മൂന്ന്, നാല് വർഷങ്ങളായി ബാലയ്ക്ക് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട് എന്നും എലിസബത്ത് വ്യക്തമാക്കി. ഇത്തവണയും അദ്ദേഹം ശക്തനായി തന്നെ തിരികെ വരുമെന്നാണ് കുറിപ്പിൽ പറയുന്നത്. പോസ്റ്റിന് നിലവധി പേരാണ് പ്രതികരണം അറിയിച്ചെത്തിയിരിക്കുന്നത്.

‘ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക’

കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ പങ്കാളി അമൃത സുരേഷും മകൾ അവന്തികയും ഗോപി സുന്ദറും മറ്റ് കുടുംബാംഗങ്ങളും സന്ദർശിച്ചിരുന്നു. ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്‍ണു മോഹൻ, നിർമ്മാതാവ് ബാദുഷ, പിആർഒ വിപിൻ കുമാർ, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി കണ്ടു. ചെന്നൈയിൽ നിന്നും ഇന്നലെ വൈകീട്ടോടെ ബാലയുടെ സഹോദരൻ ശിവ അടക്കം മറ്റ് ബന്ധുക്കൾ എത്തി. ആശുപത്രി അധികൃതരുമായി ബന്ധുക്കൾ ബാലയുടെ ആരോഗ്യ നിലയെ കുറിച്ച് ചർച്ച ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button