‘കുറച്ച് വിഷമമുണ്ടായിരുന്നു, ഇപ്പോൾ ഭയങ്കര ഹാപ്പിയാണ്’ ബാലയുടെ വിവാഹദിനത്തില്‍ സമ്മാനമായി കിട്ടിയ ചോക്ലേറ്റുമായി എലിസബത്ത്

കൊച്ചി:നടൻ ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്. കേൾക്കുന്ന വാർത്തയെക്കുറിച്ച് പറയാൻ താത്പര്യമില്ലെന്നും ഒരു സന്തോഷ കാര്യം പങ്കുവെക്കാനാണ് താൻ ഇപ്പോൾ വീഡിയോയിൽ കൂടി എത്തിയതെന്നും എലിസബത്ത് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടതിന് പിന്നാലെ അവർ തനിക്ക് നൽകിയ സമ്മാനം ആരാധകരുമായി എലിസബത്ത് പങ്കുവെക്കുകയും ചെയ്തു.

നിലവിൽ എലിസബത്ത് അഹമ്മദാബാദിലാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നാണ് ഇപ്പോൾ വീഡിയോ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിൽ കൂടിയാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ പറയുന്നത്; കുറേ വാർത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാൻ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. അഹമ്മദാബാദിലാണ് ഇപ്പോൾ ഞാൻ. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോൾ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവർ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു.

അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി. സാധാരണരീതിയിൽ ചെയ്യുന്ന കാര്യങ്ങളേ ഞാൻ ചെയ്തുള്ളൂ. എന്നാൽ രോഗി രക്ഷപ്പെട്ടപ്പോഴുള്ള സന്തോഷം സുഹൃത്ത് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. ഇന്ന് അവർ എന്റെ ഡിപ്പാർട്മെന്റിൽ വന്ന് തന്ന സമ്മാനങ്ങളാണ് ഇതൊക്കെ. ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടു എന്നതിൽ വലിയ സന്തോഷം ഉണ്ട്.

മറ്റൊരാൾക്ക് സന്തോഷം നൽകാൻ സാധിച്ചു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. കുറച്ച് വിഷമങ്ങള ഉണ്ടായിരുന്നു. ഇപ്പോൾ ഭയങ്കര ഹാപ്പിയാണ്- എലിസബത്ത് വീഡിയോയിൽ പറഞ്ഞു.

വിവാദങ്ങൾക്കിടെ നടൻ ബാല വീണ്ടും ഇന്ന് വിവാഹിതനായിരുന്നു. ബാലയുടെ ബന്ധു കൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.

കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ- വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News