‘ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’; യുവതിയുടെ കമന്റിന് മറുപടിയുമായി ബാല

കൊച്ചി: അടുത്തിടെയയായിരുന്നു നടന്‍ ബാലയുടെ രണ്ടാം വിവാഹം. തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് വിവാഹ റിസപ്ഷന്‍ നടത്തുകയും നിരവധി താരങ്ങള്‍ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാല ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ചില കമന്റുകള്‍ ബാലയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. ഇത്തരത്തില്‍ വ്യക്തി ജീവിതത്തെ ചോദ്യം ചെയ്യുന്ന ചില കമന്റുകള്‍ക്ക് താരം മറുപടി നല്‍കുകയും ചെയ്തു.

‘നിങ്ങള്‍ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’, എന്നായിരുന്നു യുവതിയുടെ കമന്റ്. ‘നിങ്ങള്‍ നിങ്ങളുടെ ജീവിതം നോക്കൂ, ഞാന്‍ എന്റേത് നോക്കിക്കൊള്ളാം, മറുപടിയായി ബാല കുറിച്ചു. ബാലയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ഇത്തരക്കാര്‍ക്ക് ഇങ്ങനെയുള്ള മറുപടിയാണ് നല്‍കേണ്ടതെന്ന് ആരാധകര്‍ പറയുന്നു.

നേരത്തെ, തന്റെ ഭാര്യയെ കുറിച്ച് ചിലര്‍ മോശം കമന്റുകള്‍ ചെയ്യുന്നുവെന്ന് ബാല വ്യക്തമാക്കിയിരുന്നു. ഇത്തരം നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും താരം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News