കൊച്ചി: നടന്‍ ബാല ഗുരുതരവാസ്ഥയില്‍.അമൃത ആശുപത്രി ഐ.സി.യുവിലാണ് നടന്‍ എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.നടന്റെ രോഗം,രോഗാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ വൈകാതെ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.കരള്‍-ഹൃദയസംബന്ധമായ അസുഖങ്ങള്‍ നടനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരണക്കിടക്കയില്‍ നിന്നും അത്ഭുതകരമായി തിരിച്ചുവന്ന നടി മോളി കണ്ണമ്മാലി കഴിഞ്ഞ ദിവസം ബാലയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. തന്റെ ചികിത്സയ്ക്ക് സഹായം നല്‍കിയതിനുള്ള നന്ദി പറയുന്നതിനായാണ് എത്തിയത്.
നടന്‍, സംവിധായകന്‍ എന്നതിലുപരി ബാല എന്ന താരം നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നിര്‍ധനരായ സിനിമാ താരങ്ങള്‍ക്കും സാധാരണ ആളുകള്‍ക്കുമായി ചെയ്ത് കൊടുക്കാറുണ്ട്. താന്‍ ചെയ്യുന്ന ചാരിറ്റികളെ കുറിച്ച് തന്റെ പ്രേക്ഷകര്‍ക്ക് കൃത്യമായ വിശദീകരണവും ബാല നല്‍കാറുണ്ട്.
ബാലയെ കണ്ട് സഹായം അഭ്യര്‍ഥിച്ചവരൊന്നും വെറും കൈയ്യോടെ മടങ്ങിയിട്ടില്ല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ചാള മേരി എന്ന് അറിയപ്പെടുന്ന മോളി കണ്ണമാലി. നടിയ്ക്ക് പെട്ടെന്ന് അസുഖം കൂടുതലാവുകയായിരുന്നു.
മോളിയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ച് കൊണ്ട് സിനിമാ, സീരിയല്‍ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നാണ് മോളി കണ്ണമാലിയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു.
പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന് വീട്ടില്‍ ബോധം കെട്ട് വീണതിന് പിന്നാലെയാണ് മോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിത അസുഖത്തില്‍ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് മോളി. ആശുപത്രിയില്‍ ചികിത്സിക്കാന്‍ പണം ഇല്ലാതെ വലഞ്ഞപ്പോള്‍ താരത്തെ പണം നല്‍കി സഹായിച്ചവരില്‍ ഒരാള്‍ നടന്‍ ബാലയാണ്.
തന്നെ അത്യാവശ്യ ഘട്ടത്തില്‍ സഹായിച്ച് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണുകയും നന്ദി പറയുകയുമാണ് ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ഉടന്‍ മോളി കണ്ണമാലി ചെയ്തത്.
തന്നെ കാണാന്‍ വന്ന മോളി കണ്ണമാലിയുടേയും കുടുംബത്തിന്റേയും വീഡിയോ ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. ‘ഇതൊന്നും പ്ലാന്‍ഡ് അല്ല. പ്ലാന്‍ ചെയ്ത് ചെയ്യാന്‍ ഇത് ഷൂട്ടിങല്ല. ഇത് ചാള മേരി. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ നല്ല കോമഡി ചെയ്തിരുന്നു.’
‘മരണം വരെ മേരി ചേച്ചി എത്തി. പക്ഷെ എന്തോ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാ?ഗ്യം. ദൈവത്തിന്റെ കൃപ. എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നു. ഇപ്പോള്‍ എന്റെ അടുത്ത് ഇരിക്കുന്നു.’
‘അന്ന് ഞാന്‍ കണ്ടപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്നു. നമ്മള്‍ എല്ലാവരും ജനിക്കുമ്പോള്‍ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. പക്ഷെ മരിക്കുമ്പോള്‍ ആരൊക്കെ നമുക്കൊപ്പമുണ്ടാകുമെന്ന് അറിയാന്‍ പറ്റും. ഇത് ഞാന്‍ തരുന്നത് ആശുപത്രി ചിലവിനും മറ്റ് ചിലവുകള്‍ക്കും വേണ്ടിയാണ്.’
‘കലാകാരന്‍ എന്നും വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവര്‍ ആളുകള്‍ക്കുള്ളില്‍ ജീവിച്ചിരിക്കും’ എന്നാണ് മോളി കണ്ണമാലിയെ അസുഖം ബേധമായി കാണാന്‍ സാധിച്ച സന്തോഷം പങ്കുവെച്ച് ബാല പറഞ്ഞത്.